
വ്യക്തി വൈരാഗ്യം; അടിമാലിയിൽ ആദിവാസി യുവാവിനെ കുത്തിക്കൊലപ്പെടുത്തി
വ്യക്തി വൈരാഗ്യത്തിന്റെ പേരിൽ ആദിവാസി യുവാവിനെ കുത്തി കൊലപ്പെടുത്തി. അടിമാലി കൊരങ്ങാട്ടി സ്വദേശി അട്ടിലാനിക്കൽ സാജനെയാണ് തലമാലി സ്വദേശി സിറിയക്ക് കൊലപ്പെടുത്തിയത്. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രി 11 മണിയോടെയാണ് കൊലപാതകം ഉണ്ടായത്.
കാപ്പ കേസിൽ ജയിലായിരുന്ന സിറിയക് രണ്ടുമാസം മുൻപാണ് പുറത്തിറങ്ങിയത്. സിറിയക്കിനൊപ്പം കഴിഞ്ഞിരുന്ന സ്ത്രീയെയും മകനെയും സാജൻ മർദിച്ചിരുന്നു. ഇതിന്റെ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് പറയുന്നത്.
മദ്യലഹരിയിലായിരുന്ന ഇവർ രണ്ടുപേരും തമ്മിൽ വാക്കുതർക്കമുണ്ടാകുകയും തുടർന്ന് സിറയക് കൈയിൽ കരുതിയ കത്തികൊണ്ട് സാജനെ കുത്തുകയുമായിരുന്നു. രക്ഷപ്പെടാൻ ശ്രമിച്ച സിറിയകിനെ പൊലീസെത്തി പിടികൂടി.