ഒരു രാഷ്ട്രീയത്തിനും അടിമയല്ല; സംവിധായകൻ രാമസിംഹൻ ബിജെപിയിൽ നിന്ന് രാജിവെച്ചു

സംവിധായകൻ രാമസിംഹൻ അബൂബക്കർ (അലി അക്ബർ) ബിജെപിയിൽ നിന്ന് രാജിവെച്ചു. ഫെയ്സ്ബുക്കിലൂടെയാണു പാർട്ടി അംഗത്വം രാജിവച്ച് കാര്യം രാമസിംഹൻ അറിയിച്ചത്. താൻ ഒരു രാഷ്ട്രീയത്തിനും അടിമയല്ലെന്നും എല്ലാത്തിൽനിന്നും മോചിതനായി തികച്ചും സ്വതന്ത്രനായെന്നും അദ്ദേഹം കുറിച്ചു. ബിജെപി സംസ്ഥാന പ്രസിഡന്റിന് അയച്ച രാജിക്കത്തും കുറിപ്പിനൊപ്പം പങ്കുവെച്ചിട്ടുണ്ട്. 

‘പണ്ട് കുമ്മനം രാജേട്ടൻ തോറ്റപ്പോൾ വാക്ക് പാലിച്ചു മൊട്ടയടിച്ചു, ഇനി ആർക്കും വേണ്ടി മൊട്ടയടിക്കില്ല എനിക്കു വേണ്ടിയല്ലാതെ… ഒപ്പം ഒരു സന്തോഷം പങ്കുവയ്ക്കട്ടെ ഇപ്പോൾ ഞാൻ ഒരു രാഷ്ട്രീയത്തിനും അടിമയല്ല… തികച്ചും സ്വതന്ത്രൻ… എല്ലാത്തിൽനിന്നും മോചിതനായി… ഒന്നിന്റെ കൂടെമാത്രം, ധർമത്തോടൊപ്പം ഹരി ഓം…’– എന്നാണ് രാമസിംഹൻ തന്റെ ഫെയ്സ്ബുക്കിൽ കുറിച്ചത്. 

പാര്‍ട്ടിയുടെ സംസ്ഥാന സമിതി അംഗമായിരുന്ന അദ്ദേഹം നേരത്തെ എല്ലാ സ്ഥാനങ്ങളും ഒഴിഞ്ഞിരുന്നു. സംവിധായകൻ രാജസേനൻ ഈയടുത്ത് ബിജെപി വിട്ട് സിപിഎമ്മിൽ ചേർന്നിരുന്നു. നടൻ ഭീമൻ രഘുവും ബിജെപിയിൽ നിന്ന് രാജി വെച്ചിരുന്നു.

Leave a Reply

Your email address will not be published.

Previous post വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ സഹകരിക്കാം; കോണ്‍ഗ്രസിന് മുന്നിൽ ഉപാധികളുമായി എഎപി
Next post മണിപ്പുരില്‍ കേന്ദ്രമന്ത്രിയുടെ വസതിക്ക് തീയിട്ട് ജനം; സംഘര്‍ഷം രൂക്ഷം