തൃക്കാക്കരയിലെ സ്ഥാനാർഥി നിർണയത്തിൽ ദുഷ്പ്രവണതകളുണ്ടായെന്ന് അന്വേഷണ റിപ്പോർട്ട്; തോൽ‌വിയിൽ നടപടിയെടുത്തില്ല

തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് തോല്‍വി പരിശോധിക്കാനായി നിയമിച്ച കമ്മിഷന്റെ റിപ്പോര്‍ട്ട് സി.പി.എം. എറണാകുളം ജില്ലാ കമ്മിറ്റിയില്‍ ചര്‍ച്ചചെയ്ത്‌ അംഗീകരിച്ചു. എ.കെ. ബാലനും ടി.പി. രാമകൃഷ്ണനും അംഗങ്ങളായ അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ടാണ് ജില്ലാ കമ്മിറ്റി, സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ സാന്നിധ്യത്തില്‍ അംഗീകരിച്ചത്. സ്ഥാനാര്‍ഥി നിര്‍ണയത്തിൽ ചില ദുഷ്പ്രവണതകളുണ്ടായെന്ന് എം.വി. ഗോവിന്ദൻ തന്നെ ചര്‍ച്ചയില്‍ വ്യക്തമാക്കി.

ആദ്യം ഒരു സ്ഥാനാര്‍ഥിയുടെ പേരില്‍ ചുവരെഴുത്തുകള്‍ വന്നതിനു ശേഷം, അത് മാറ്റി പിന്നീട് വേറൊരു സ്ഥാനാര്‍ഥിയെ തീരുമാനിക്കേണ്ടി വന്നു. ഇത് ആശയക്കുഴപ്പത്തിന് കാരണമായി. ഇത്തരം നടപടികള്‍ ഒരുകാരണവശാലും അംഗീകരിക്കാനാവില്ല. വൈദികരുടെ സാന്നിധ്യത്തില്‍ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചതും, ജില്ല- സംസ്ഥാന നേതാക്കള്‍ക്കിടയില്‍ അഭിപ്രായവ്യത്യാസങ്ങളുണ്ടായതും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

ജില്ലാ സെക്രട്ടറി സി.എന്‍. മോഹനന്റെ നേതൃത്വത്തിലുള്ള പ്രവർത്തകർക്ക് അഡ്വ. കെ.എസ്. അരുണ്‍കുമാറിനെ സ്ഥാനാര്‍ഥിയാക്കണമെന്നായിരുന്നു താത്പര്യം. എന്നാല്‍, പി. രാജീവിന്റെ നേതൃത്വത്തിലുള്ളവര്‍ക്ക് മറ്റൊരു സ്ഥാനാര്‍ഥി വേണമെന്നായിരുന്നു. ഇത് ചില നേതാക്കള്‍ക്കിടയില്‍ ആശയക്കുഴപ്പമുണ്ടാക്കുകയും, മറ്റു ചില നേതാക്കള്‍ക്ക് വേറെ താത്പര്യങ്ങളുണ്ടാവുകയും ചെയ്തു. ഈ പരാമര്‍ശങ്ങളുള്ള റിപ്പോര്‍ട്ടാണ് ജില്ലാ കമ്മിറ്റി അംഗീകരിച്ചത്. അതേസമയം തോല്‍വിയില്‍ ആര്‍ക്കെതിരേയും നടപടി എടുത്തിട്ടില്ല.

Leave a Reply

Your email address will not be published.

Previous post ബിപോർജോയ് ചുഴലിക്കാറ്റ് കരതൊട്ടു; ഗുജറാത്ത് തീരത്ത് കനത്ത മഴയും കടൽക്ഷോഭവും, അർധരാത്രിവരെ കാറ്റ് തുടരും
Next post ഫേസ്‌ബുക്കിന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ ആവശ്യപ്പെടും, മുന്നറിയിപ്പുമായി കര്‍ണാടക ഹൈക്കോടതി