
കരിപിടിച്ച ഏത് പാത്രവും ഇനി തിളങ്ങും; അടുക്കളയിൽ തന്നെയുള്ള മൂന്ന് സാധനങ്ങൾ മതി
വീട്ടിൽ നടക്കുന്ന ഓരോ വിശേഷപ്പെട്ട ചടങ്ങുകൾക്ക് ശേഷവും അടുക്കളക്കാര്യം നോക്കുന്നവർക്ക് ഏറെ പ്രയാസമുണ്ടാക്കുന്ന കാര്യമാണ് പാചകം കഴിഞ്ഞ് കരിപിടിച്ച പാത്രങ്ങൾ. ഏറെ പ്രയാസപ്പെട്ടാലും പലപ്പോഴും പാത്രത്തിലെ കറ പോകില്ല എന്ന വിഷയമുണ്ട്. എന്നാൽ ഇനി അത്തരം പ്രശ്നമൊന്നുമുണ്ടാകില്ല. ഏത് വീട്ടിലും അടുക്കളയിൽ തന്നെയുള്ള മൂന്നേ മൂന്ന് സാധനങ്ങൾ ഇത്തരത്തിൽ ഉപയോഗിച്ചാൽ പാത്രത്തിലെ കറ പോകുമെന്ന് മാത്രമല്ല അത് പുതിയതെന്ന പോലെ തിളങ്ങുകയും ചെയ്യും.
ആദ്യമായി വേണ്ടത്. ബേക്കിംഗ് പൗഡറാണ്. കരിപിടിച്ച പാത്രത്തിൽ ആവശ്യത്തിന് വെള്ളമൊഴിച്ച് അടുപ്പിൽ വയ്ക്കുക. ഇനി ഇതിലേക്ക് ബേക്കിംഗ് പൗഡർ ഇടണം. പിന്നാലെ ഇത്തിരി വിനാഗിരിയും ഒപ്പം പാത്രം വൃത്തിയാക്കാൻ ഉപയോഗിക്കുന്ന ഡിഷ് വാഷ് ലിക്വിഡും ഒഴിക്കണം. ഇനി തിളച്ചുവരുമ്പോൾ ഇത് മാറ്റുക. ശേഷം കുറച്ച് നേരത്തിന് ശേഷം ഇത് എടുത്ത് സ്‌ക്രബർ കൊണ്ട് ഉരച്ച് കഴുകുക. രണ്ട് തവണയെങ്കിലും കഴുകണം. ഇത്തരത്തിൽ വൃത്തിയായി ഉരക്കുമ്പോൾ കരി എളുപ്പം ഇളകിവരുന്നത് കാണാം. ക്രമേണ പോകില്ലെന്ന് കരുതിയ അഴുക്ക് പോയി പാത്രം വൃത്തിയാകുന്നതും അറിയാനാകും.