
ഗുരുവായൂർ ഥാർ ന് 43 ലക്ഷം : പുനർലേലം ഉറപ്പിച്ചത് വിഘ്‌നേഷ് വിജയകുമാർ.
തൃശൂർ : ഗുരുവായൂരപ്പന് നേർച്ചയായി ലഭിച്ച ഥാർ എന്ന വാഹനം ഇനി വിഘ്‌നേശിന് സ്വന്തം. മഹേന്ദ്ര ഗ്രൂപ്പ് നേർച്ചയായി കൊടുത്ത ഥാർ എന്ന വാഹനം 43 ലക്ഷം രൂപയ്ക്കാണ് അങ്ങാടിപ്പുറം സ്വദേശിയായ വിഘ്‌നേശ് വിജയകുമാർ സ്വന്തമാക്കിയത്. 15 ലക്ഷം രൂപ അടിസ്ഥാന വിലയിൽ ആരംഭിച്ച ലേലം ബിസ്സിനസ്സുകാരനായ വിഘ്‌നേഷ് വിജയകുമാറിനു വേണ്ടി അനിൽ ആണ് പുനർ ലേലത്തിൽ പിടിച്ചത്. ഥാർ ജീപ്പ് ആദ്യം ലേലത്തിൽ പിടിച്ച അമൽ മുഹമ്മദ് ലേലത്തിൽ പങ്കെടുത്തില്ല. 43 ലക്ഷവും ജി എസ് റ്റി യുമാണ് വിഘ്‌നേശ് വിജയകുമാർ ഥാർ ജീപ്പിനു വേണ്ടി നൽകേണ്ട തുക.
വിഘ്‌നേശ് വിജയകുമാറിനു വേണ്ടി അനിലും വിഘ്‌നേഷിന്റെ അച്ഛൻ വിജയകുമാറുമാണ് ഗുരുവായൂർ മേല്പത്തൂർ ഓഡിറ്റോറിയത്തിൽ എത്തി ലേലം ഉറപ്പിച്ചത്. 14 പേരാണ് ലേലത്തിൽ പങ്കെടുത്തത്. മഹേന്ദ്ര ഗ്രൂപ്പിന്റെ ഥാർ ജീപ്പിന്റെ റോഡ് വിലയെക്കാൾ ഇരട്ടി വിലക്കാണ് ഥാർ ലേലത്തിൽ പോയത്. ആദ്യം ലേലത്തിൽ ഇടപ്പള്ളി സ്വദേശിയായ അമൽ മുഹമ്മദ് അലി 1510000 രൂപയ്ക്കാണ് ലേലം ഉറപ്പിച്ചത്. എന്നാൽ ലേലം ഉറപ്പിച്ചതിൽ ഭരണസമിതിയിൽ തർക്കമുണ്ടായതിനെ തുടർന്നാണ് പുനർ ലേലം നടത്തിയത്.