ആര്‍ടിഒ ചെക്പോസ്റ്റിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ 8300 രൂപ പിടികൂടി

പാലക്കാട് ഗോവിന്ദാപുരം ആര്‍ടിഒ ചെക്പോസ്റ്റിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ 8300 രൂപ പിടികൂടി. മോട്ടോർ വാഹന ഉദ്യോഗസ്ഥൻ സുനിലിനെ വിജിലൻസ് കസ്റ്റഡിയിലെടുത്തു. പെൻസിൽ കൂടിനകത്തും അഗർബത്തി സ്റ്റാൻഡിനടിയിലും ഒളിപ്പിച്ച നിലയിലായിരുന്നു പണം.ഇന്ന് പുലർച്ചെ 2.30 മണിയോടെയാണ് ഗോവിന്ദാപുരം ആര്‍ടിഒ ചെക്പോസ്റ്റിൽ വിജിലൻസിന്‍റെ മിന്നൽ പരിശോധന നടത്തിയത്. കണക്കിൽപ്പെടാത്ത 8300 രൂപയാണ് വിജിലൻസ് പിടികൂടിയത്. 500 രൂപയുടെ കെട്ടുകളായാണ് പണം സൂക്ഷിച്ചിരുന്നത്. പെൻസിൽ കൂടിനകത്തും അഗർബത്തി സ്റ്റാൻഡിനടിയിലുമായിരുന്നു പണം ഒളിപ്പിച്ചത്. എന്നാല്‍, ആരില്‍ നിന്നും നേരിട്ട് പണം വാങ്ങുന്നത് പിടികൂടാന്‍ വിജിലന്‍സിന് കഴിഞ്ഞില്ല. ഈ സമയമത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന മോട്ടോർ വാഹന ഉദ്യോഗസ്ഥൻ സുനിലിനെ വിജിലൻസ് കസ്റ്റഡിയിലെടുത്തു. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് വിജിലന്‍സ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

Leave a Reply

Your email address will not be published.

Previous post എഴുപത്തിയെട്ട് ലക്ഷം രൂപയുടെ കൊക്കൈയിനുമായി തെലുങ്ക് സിനിമാ നിർമാതാവ് പിടിയിൽ
Next post തൃശൂരിൽ തെരുവുനായ ആക്രമണം : 9 പേർക്ക് പരിക്ക്