
പട്ടാപ്പകൽ മത്സരയോട്ടം; പനമ്പള്ളി നഗറിൽ പാലത്തിലിടിച്ച് കാർ കത്തി നശിച്ചു
പനമ്പള്ളി നഗറിൽ മത്സരയോട്ടത്തിനിടെ പാലത്തിലിടിച്ച് കാർ കത്തി നശിച്ചു. തലനാരിഴയ്ക്കാണ് കാറിലെ യാത്രക്കാർ രക്ഷപ്പെട്ടത്. ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെയുണ്ടായ സംഭവത്തിൽ തൊടുപുഴ സ്വദേശികളുടെ വാഹനമാണ് കത്തി നശിച്ചത്. അഗ്നിശമന സേന അടക്കം എത്തിയാണ് തീ അണച്ചത്.
പനമ്പള്ളി നഗറിൽനിന്ന് അമിത വേഗത്തിൽ വന്ന കാർ, കൃഷ്ണയ്യർ റോഡിലേക്ക് പ്രവേശിക്കുന്നതിനിടെ പാലത്തിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ശബ്ദം കേട്ടു വന്ന് നോക്കിയപ്പോൾ രണ്ടുപേർ വണ്ടിയിൽ നിന്ന് ഇറങ്ങി വരുന്നതാണ് കണ്ടതെന്നും, പിന്നാലെ വണ്ടി പുകയുകയും കത്തുകയും ചെയ്തെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. പാലത്തിൽ ഇടിച്ച് രണ്ടു മിനിറ്റിനുള്ളിൽ വാഹനം കത്തിയിരുന്നു.