
മലപ്പുറത്ത് ബസും ബൈക്കും കൂട്ടിയിടിച്ചു; രണ്ട് അതിഥി തൊഴിലാളികൾ മരിച്ചു
മലപ്പുറം വളാഞ്ചേരി- പെരിന്തൽമണ്ണ റോഡിൽ ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ട് അതിഥി തൊഴിലാളികൾ മരിച്ചു. ഇന്ന് വൈകീട്ട് നാല് മണിയോടെ കൊളമംഗലം കൃഷി ഓഫീസിനടുത്ത് വെച്ചാണ് അപകടമുണ്ടായത്. ബൈക്ക് യാത്രക്കാരായ രണ്ടുപ്പേരും സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചു.
വളാഞ്ചേരിയിൽ നിന്ന് പെരിന്തൽമണ്ണ ഭാഗത്തേക്ക് പോകുകയായിരുന്ന ബൈക്ക് ബസിലേക്ക് ഇടിക്കുകയായിരുന്നു. ഇരുവരുടെയും മൃതദേഹം വളാഞ്ചേരി നടക്കാവ് ആശുപത്രിയിലേക്ക് മാറ്റി.