സ്‌പോര്‍ട്‌സ് ക്വാട്ട നിയമന വ്യവസ്ഥയില്‍ മാറ്റം

കായിക മേഖലയില്‍ ജൂനിയര്‍ വിഭാഗത്തിലും മറ്റും ശ്രദ്ധേയമായ നേട്ടങ്ങള്‍ കൈവരിക്കുകയും പരിക്ക് കാരണം കായിക രംഗത്ത് നിന്ന് പിന്മാറേണ്ടി വരികയും ചെയ്ത ഭിന്നശേഷിക്കാരായ കായികതാരങ്ങളെ സ്‌പോര്‍ട്‌സ് ക്വാട്ടാ നിയമന പദ്ധതി പ്രകാരം മാറ്റിവച്ചിട്ടുള്ള തസ്തികകളില്‍ നിയമനത്തിന് പരിഗണിക്കും. മെഡിക്കല്‍ ബോര്‍ഡിന്റെ ശുപാര്‍ശയോടെ ഇവരെ കൂടി നിയമനത്തിന് പരിഗണിക്കുന്ന തരത്തില്‍ നിലവിലെ സ്‌പോര്‍ട്‌സ് ക്വാട്ടാ പദ്ധതി വ്യവസ്ഥകളില്‍ മാറ്റം വരുത്തും.

നിയമനം

ദേശീയ തലത്തില്‍ ജൂനിയര്‍ വിഭാഗത്തില്‍ അത് ലറ്റിക് കായിക ഇനത്തില്‍ സ്വര്‍ണ്ണ മെഡല്‍ നേടിയി കായികതാരം സ്വാതി പ്രഭയ്ക്ക് കായികയുവജനകാര്യ വകുപ്പിന് കീഴിലുള്ള സ്‌പോര്‍ട്‌സ് കേരള ഫൗണ്ടേഷനില്‍ ക്ലറിക്കല്‍ തസ്തിക സൃഷ്ടിച്ച് നിയമനം നല്‍കും. മത്സരത്തില്‍ പങ്കെടുക്കുമ്പോള്‍ ട്രാക്കില്‍ വെച്ച് നട്ടെല്ലിന് പരിക്ക് പറ്റി കായിക രം?ഗത്തു നിന്ന് പിന്‍മാറേണ്ടി വന്ന താരമാണ് സ്വാതിപ്രഭ.

റവന്യു വകുപ്പിന്റെയും ലാന്‍ഡ് ബോര്‍ഡ് ഓഫീസിന്റെയും നിയന്ത്രണത്തില്‍ പ്രവര്‍ത്തിച്ചു വരുന്ന വിവിധ ഓഫീസുകളിലെ 688 താല്‍ക്കാലിക തസ്തികകള്‍ക്ക് തുടര്‍ച്ചാനുമതി നല്‍കി.

മാവേലിക്കര രാജാരവിവര്‍മ്മ സെന്റര്‍ ഓഫ് എക്‌സലന്‍സ് ഫോര്‍ വിഷ്വല്‍ ആര്‍ട്‌സ് സ്ഥാപനത്തിന് കേരള സര്‍വ്വകലാശാലയുടെ പേരില്‍ 66 സെന്റ് ഭൂമി 15 വര്‍ഷത്തേക്ക് പാട്ടത്തിന് നല്‍കും.

ജോണ്‍ വി സാമുവല്‍ ഐഎഎസിനെ ഭൂജലവകുപ്പ് ഡയറക്ടറായി ഒരു വര്‍ഷത്തേക്ക് കൂടി തുടരാന്‍ അനുമതി നല്‍കി.

ഖാദി ബോര്‍ഡില്‍ 11-ാം ശമ്പള പരിഷ്‌ക്കരണം നടപ്പാക്കിയതിലെ അപാകത പരിഹരിക്കുവാന്‍ തീരുമാനിച്ചു.

ആരോഗ്യവകുപ്പില്‍ 9 പുതിയ വാഹനങ്ങള്‍ വാങ്ങാന്‍ അനുമതി

Leave a Reply

Your email address will not be published.

Previous post സമീപന രേഖയ്ക്ക് അംഗീകാരം
Next post അമേരിക്കയില്‍ മുഖ്യന്‍ മുത്താണ്: കേരളത്തിലെത്തിയാല്‍ വിധം മാറും