അഖില നന്ദകുമാറിനെതിരായ കേസ്: മാധ്യമ സ്വാതന്ത്ര്യത്തിനൊപ്പമാണ് സിപിഐ എന്ന് ഡി രാജ

ഏഷ്യാനെറ്റ് ന്യൂസ് ചീഫ് റിപ്പോർട്ടർ അഖില നന്ദകുമാറിനെതിരായ കേസിൽ പ്രതികരണവുമായി സിപിഐ ജനറൽ സെക്രട്ടറി ഡി രാജ. മാധ്യമ സ്വാതന്ത്ര്യത്തിനൊപ്പമാണ് സി പി ഐ എന്ന് ഡി രാജ പ്രതികരിച്ചു. ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ടർക്കെതിരെ എടുത്ത കേസ് ദേശീയ മാധ്യമങ്ങൾ അടക്കം പ്രാധാന്യത്തിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വിഷയത്തിൽ സംസ്ഥാന ഘടകം വിശദമായി പരിശോധിച്ച് പ്രതികരിക്കുമെന്നും ഡി.രാജ പറഞ്ഞു. 

മാധ്യമ പ്രവർത്തകരെ ലക്ഷ്യമിടുന്നത് പാർട്ടിയുടേയോ ഇടത് സർക്കാരിന്‍റെയോ നയമല്ലെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് പ്രതികരിച്ചിരുന്നു. അഖില നന്ദകുമാറിനെതിരായ പരാതിക്കാരന്‍ സർക്കാർ അല്ല. കേരളത്തിലെ ഇപ്പോഴത്തെ കേസിന്റെ വിശദാംശങ്ങൾ അറിയില്ലെന്നും പ്രകാശ് കാരാട്ട് പറഞ്ഞു. 

മാധ്യമ സ്വാതന്ത്ര്യത്തിന് വേണ്ടി എന്നും നിലകൊള്ളുന്ന പ്രസ്ഥാനമാണ് സിപിഎം. മാധ്യമ സ്വാതന്ത്ര്യത്തിന്‍റെ കാര്യത്തിൽ സിപിഎമ്മിന് കേന്ദ്രത്തിലും കേരളത്തിലും ഒരേ നിലപാടാണ് ഉള്ളത്. മാധ്യമ പ്രവർത്തകയ്ക്കെതിരെ കേസെടുത്തത് സർക്കാരിനെ വിമർശിച്ചതിന്‍റെ പേരിലല്ലെന്നും എസ്എഫ്ഐ നേതാവിന്‍റെ പരാതിയിലാണെന്നും പ്രകാശ് കാരാട്ട് പ്രതികരിച്ചു. ആരെയും വിമർശിച്ചതിന്‍റെ പേരിൽ മാത്രം സർക്കാർ കേസ് എടുക്കില്ലെന്നും അതിൽ മറ്റെന്തെങ്കിലും കാരണം ഉണ്ടാവുമെന്നും പ്രകാശ് കാരാട്ട് കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published.

Previous post ലിവിംഗ് ടുഗതർ പങ്കാളികൾക്ക് കോടതി വഴി വിവാഹമോചനം ആവശ്യപ്പെടാനാകില്ല: ഹൈക്കോടതി
Next post സാധാരണക്കാരന്‍റെ കീശ കീറുമോ? കത്തിക്കയറി പച്ചക്കറി വില; ക്യാരറ്റ്, മുരിങ്ങക്കായ, ബീൻസ് വില നൂറ് കടന്നു