ഗുരുവായൂരില്‍ ലോഡ്ജിൽ 2 പെൺകുട്ടികൾ മരിച്ചനിലയിൽ, അച്ഛനൊപ്പം മുറിയെടുത്തത് ഇന്നലെ, സമീപം ആത്മഹത്യാക്കുറിപ്പ്

ഗുരുവായൂരില്‍ ലോഡ്ജ് മുറിയിൽ രണ്ട് പെൺകുട്ടികളെ മരിച്ചനിലയിലും അച്ഛനെ ഗുരുതരാവസ്ഥയിലും കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. വയനാട് സുൽത്താൻ ബത്തേരി സ്വദേശിയായ ചന്ദ്രശേഖരന്റെ 14 ,8 വയസുകൾ  പ്രായമുള്ള രണ്ട് പെൺകുട്ടികളെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ബാത്ത്റൂമിൽ കൈ ഞരമ്പ് മുറിച്ച നിലയിൽ കണ്ടെത്തിയ ചന്ദ്രശേഖരന്റെ ആരോഗ്യ നില ഗുരുതരമായി തുടരുകയാണ്. 

ഇന്നലെയാണ് അച്ഛനും രണ്ടു മക്കളും ലോഡ്ജിൽ മുറിയെടുത്തത്. ഉച്ചയ്ക്ക് 2.30 ന് റൂം വെക്കേറ്റ് ചെയ്യുമെന്നും അറിയിച്ചിരുന്നു. ഇന്ന് രാവിലെ 7 ന് ലോഡ്ജിന് പുറത്തുപോയ അച്ഛൻ, അൽപ്പസമയത്തിനുള്ളിൽ തിരികെയെത്തി. വെക്കേറ്റ് ചെയ്യുമെന്ന് പറഞ്ഞ സമയം കഴിഞ്ഞിട്ടും മുറി തുറക്കാതായതിനെത്തുടർന്നാണ് ലോഡ്ജ് ജീവനക്കാർ പൊലീസിനെ വിവരമറിയിച്ചത്. പൂട്ടുപൊളിച്ച് അകത്ത് കടന്നപ്പോൾ, കുട്ടികളിൽ ഒരാൾ കിടക്കയിൽ മരിച്ച നിലയിലും രണ്ടാമത്തെയാൾ തൂങ്ങിയ നിലയിലുമായിരുന്നു. ബാത്ത്റൂമിൽ കൈ ഞരമ്പ് മുറിച്ച നിലയിലായിരുന്നു അച്ഛൻ.  ആത്മഹത്യാക്കുറിപ്പും സമീപത്ത് നിന്നും കണ്ടെടുത്തിട്ടുണ്ട്. 

Leave a Reply

Your email address will not be published.

Previous post ശബരിമലയിലെ ആ ശബ്ദം നിലച്ചു, ശ്രീനിവാസ് സ്വാമി വാഹനാപകടത്തില്‍ മരിച്ചു
Next post അമ്മയും ഭർതൃമാതാവും വഴക്ക് പതിവ്, അമ്മയെ കൊന്ന് ട്രോളിബാ​ഗിലാക്കി മകൾ; മൃതദേഹത്തിനൊപ്പം അച്ഛന്റെ ഫോട്ടോയും