കശ്മീരിൽ 5.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം; ഡൽഹിയടക്കം കുലുങ്ങി

ഉത്തരേന്ത്യയിൽ ഭൂചലനം. കിഴക്കൻ ജമ്മു കശ്മീരിൽ ചൊവ്വാഴ്ച ഉച്ചയ്ക്കു ശേഷമാണ് 5.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. ഇതിനുശേഷം ഡൽഹി, ഹിമാചൽ പ്രദേശ്, പഞ്ചാബ്, ചണ്ഡിഗഡ് ഉൾപ്പെടെ ഉത്തരേന്ത്യയുടെ ചില ഭാഗങ്ങളിലും പാക്കിസ്ഥാനിലെ ലാഹോറിലും പ്രകമ്പനമുണ്ടായി.

ജമ്മു കശ്മിരീലെ ദോഡ ജില്ലയിൽ ഉച്ചയ്ക്ക് ഒന്നരയ്ക്കുശേഷമുണ്ടായ ഭൂചലനം ഏതാനും സെക്കൻഡുകൾ നീണ്ടുനിന്നെങ്കിലും നാശനഷ്ടങ്ങളൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. ശ്രീനഗറിലെ വിവിധ സ്‌കൂളുകളിലെ കുട്ടികൾ പരിഭ്രാന്തരായി ക്ലാസ് മുറികളിൽനിന്ന് ഇറങ്ങിയോടിയെന്ന് നാട്ടുകാർ മാധ്യമങ്ങളോടു പറഞ്ഞു. കടകളിൽനിന്നവരും പരിഭ്രാന്തരായി.

Leave a Reply

Your email address will not be published.

Previous post ജലപരിശോധന ജനങ്ങളിലേക്ക്’ :<br>​ഹ്രസ്വചിത്രം പ്രദർശനോ​ദ്ഘാടനം നാളെ
Next post താനൂർ ബോട്ട് ദുരന്തം: പിടിയിലായ തുറമുഖ വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെയും കൊലക്കുറ്റം ചുമത്തി