ഗുസ്തി ഫെഡറേഷൻ തെരഞ്ഞെടുപ്പിലേക്ക്, ജൂലൈ 4ന് പ്രത്യേക പൊതുയോ​ഗം, ജ. മഹേഷ്കുമാർ മിത്തൽ വരണാധികാരി

 ഗുസ്തി ഫെഡറേഷൻ തെരെഞ്ഞെടുപ്പിലേക്ക്. ജൂലൈ 4 ന് റെസ്ലിം​ഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ പ്രത്യേക പൊതുയോഗം വിളിച്ചു. ജസ്റ്റീസ് മഹേഷ് കുമാർ മിത്തലിനെ വരണാധികാരിയായി നിയമിച്ചു. 45 ദിവസത്തിനകം തെരഞ്ഞെടുപ്പ് പൂർത്തിയാക്കണമെന്ന്  അന്താരാഷ്ട്ര ​ഗുസ്തി സംഘടന മുന്നറിയിപ്പ് നൽകിയിരുന്നതാണ്. ദേശീയ ​ഗുസ്തി ഫെഡറേഷൻ ബ്രിജ് ഭൂഷൺ ശരൺ സിം​ഗിന്റെ ഭരണം തത്കാലത്തേക്ക് അവസാനിപ്പിക്കുന്നതിനുള്ള നടപടികളിലേക്ക് ഇപ്പോൾ നീങ്ങുകയാണ്. 

ഡബ്ലിയു എഫ് ഐയുടെ പ്രത്യേക പൊതു യോ​ഗം ജൂലൈ മാസം നാലാം തീയതി ചേരാനുള്ള തീരുമാനമാണ് ഇപ്പോൾ വന്നിരിക്കുന്നത്. ജൂൺ മാസം 30നകം തെരഞ്ഞെടുപ്പ് പൂർത്തിയാക്കുമെന്നാണ് കായികമന്ത്രി നേരത്തെ സമരത്തിലുള്ള ​ഗുസ്തി താരങ്ങൾക്ക് നൽകിയിരുന്ന ഉറപ്പ്.  എന്നാൽ സംഘടനയുടെ ചട്ടമനുസരിച്ച് 21 ദിവസത്തെ നോട്ടീസ് നൽകി മാത്രമേ പ്രത്യേക പൊതുയോ​ഗം വിളിക്കാനുള്ള അനുമതിയുള്ളൂ. അതുകൊണ്ട് തന്നെയാണ് ജൂലൈ 4 എന്ന തീയതി തെരഞ്ഞെടുത്തിരിക്കുന്നത് എന്ന് മനസ്സിലാക്കാം. 

ബ്രിജ് ഭൂഷൺ മോശമായി പെരുമാറിയതിനെതിരെ ​ഗുസ്തി താരങ്ങൾ ദില്ലി പോലീസിന് തെളിവുകൾ കൈമാറി. പരാതി നൽകിയ 4 താരങ്ങളാണ് ഓഡിയോ വീഡിയോ തെളിവുകൾ നൽകിയത്. ആരോപണങ്ങളിൽ തെളിവു നൽകാൻ നേരത്തെ അന്വേഷണസംഘം ആവശ്യപ്പെട്ടിരുന്നു.15ന് കേസിൽ കുറ്റപത്രം സമർപ്പിക്കാനിരിക്കെ അന്വേഷണം അവസാന ഘട്ടത്തിലാണ്. ഇന്നലെ ​ഗോണ്ടയിൽ നടത്തിയ റാലിയിൽ ബ്രിജ് ഭൂഷൺ സ്വയം സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചതിൽ ബിജെപി നേതാക്കൾ ഇതുവരെ പ്രതികരിച്ചിട്ടില്ല. അതേസമയം അറസ്റ്റില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം തുടങ്ങുമെന്ന് താരങ്ങൾ മുന്നറിയിപ്പ് നൽകിയ സാഹചര്യത്തിൽ ബിജെപി നേതാക്കൾ താരങ്ങളുമായി അനുരഞ്ജന ചർച്ച നടത്തിയേക്കും.

Leave a Reply

Your email address will not be published.

Previous post കൈക്കൂലി ചോദിച്ചത് 3 ലക്ഷം രൂപ’: കേന്ദ്ര ഉദ്യോഗസ്ഥനെ പിടികൂടിയതിൽ ഡിവൈഎസ്‌പി സിബി തോമസ്
Next post ബെംഗളുരുവില്‍ വിദേശ യൂട്യൂബ് വ്ളോഗർക്ക് നേരെ കയ്യേറ്റം, ഓടി രക്ഷപ്പെടേണ്ട ഗതികേടില്‍ ഡച്ച് സ്വദേശി, അറസ്റ്റ്