‘എല്ലാ കാലവും തെറ്റ് മറച്ചുപിടിക്കാനാകില്ല, പിടികൂടുമെന്ന ബോധ്യം വേണം’; വ്യാജ സർട്ടിഫിക്കറ്റ് കേസിൽ കെകെ ശൈലജ

വ്യാജ സർട്ടിഫിക്കറ്റ് കേസിൽ കെ വിദ്യയെ തള്ളി കെകെ ശൈലജ ടീച്ചർ. തെറ്റ് എല്ലാ കാലവും മറച്ചുപിടിക്കാനാകില്ലെന്നും ഒരിക്കൽ പിടികൂടുമെന്ന ബോധ്യം വേണമെന്നും അവർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 
ഇല്ലാത്ത ബിരുദങ്ങളോ, കഴിവോ ഉണ്ടെന്ന് ധരിപ്പിക്കുന്ന രീതി ശരിയില്ല. അങ്ങനെ തെറ്റ് ചെയ്താൽ ഒരിക്കൽ പിടിക്കപ്പെടും. അതെല്ലാ കാലവും മറച്ച് വയ്ക്കാൻ പറ്റില്ലെന്നായിരുന്നു ശൈലജ ടീച്ചറുടെ പ്രതികരണം. 

അതേസമയം വിദ്യ പ്രതിയായ വ്യാജ സർട്ടിഫിക്കറ്റ് കേസിൽ അന്വേഷണസംഘം ഇന്ന് അട്ടപ്പാടി ഗവൺമെന്റ് കോളേജ് പ്രിൻസിപ്പളിന്റെ മൊഴിയെടുക്കും. അഗളി സിഐ കോളേജിൽ നേരിട്ട് എത്തിയാകും മൊഴിയെടുക്കുക. ഇന്റർവ്യൂ ബോർഡിൽ ഉണ്ടായിരുന്നവരിൽ നിന്നും അഗളി പോലീസ് വിവരങ്ങൾ ശേഖരിക്കും. മഹാരാജാസ് കോളേജ് പ്രിൻസിപ്പളിന്റെ മൊഴിയും അന്വേഷണസംഘം ഇന്ന് രേഖപ്പെടുത്തും. 

Leave a Reply

Your email address will not be published.

Previous post തലശ്ശേരിയിൽ ഡോക്ടറെ മർദിച്ച് രോഗി; അക്രമി മദ്യപിച്ചിരുന്നെന്ന് പൊലീസ്
Next post തുണയായത് കപ്പപ്പൊടിയും പിന്നെ കാട്ടുപഴങ്ങളും; ഇത് ആമസോൺ വനത്തിലെ കുഞ്ഞുങ്ങളുടെ അതിജീവന കഥ