പനവല്ലിയിൽ വീണ്ടും കടുവയുടെ ആക്രമണം; പശുക്കുട്ടിയെ കടിച്ചുകൊന്നു

വയനാട് പനവല്ലിയിൽ വീണ്ടും കടുവയുടെ ആക്രമണം. ഇന്നലെ ഉണ്ടായ ആക്രമണത്തിൽ വരകിൽ വിജയന്റെ എട്ട് മാസം പ്രായമുള്ള പശുക്കുട്ടി ചത്തു. പുളിക്കൽ റോസയുടെ പശുക്കിടാവിന് പരുക്കേറ്റിട്ടുമുണ്ട്. കഴിഞ്ഞയാഴ്ച ഈ പ്രദേശത്ത് തന്നെ മാത്യുവിന്റെ പശുവിനെയും കടുവ കൊന്നിരുന്നു.

കുറച്ചു കാലമായി ഈ മേഖലയിൽ കടുവയുടെ സാന്നിധ്യമുണ്ട്. പ്രദേശവാസികളുടെ വളർത്ത് മൃഗങ്ങളെ കടുവ കടിച്ചുകൊല്ലുകയാണ്. പുറത്തിറങ്ങാൻ പോലും ജനങ്ങൾക്ക് ഇപ്പോൾ ഭയമാണ്. കടുവയെ കൂട് വെച്ച് പിടികൂടണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.

Leave a Reply

Your email address will not be published.

Previous post ബിപോർജോയ് അതിശക്ത ചുഴലിക്കാറ്റായി ശക്തി പ്രാപിച്ചു; സംസ്ഥാനത്ത് മഴ മുന്നറിയിപ്പ്
Next post സ്പിരിറ്റ് ഉൽപ്പാദനം പ്രോത്സാഹിപ്പിക്കാനുള്ള നിർദ്ദേശങ്ങളുമായി പുതിയ മദ്യനയം