വിദ്യയുടെ വീട് തുറന്ന് പരിശോധന; കുടുംബം ഇന്നലെ തന്നെ മാറിയെന്ന് അയല്‍വാസികള്‍

എറണാകുളം മഹാരാജാസ് കോളജിലെ വ്യാജ പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി ജോലി നേടിയ വിദ്യയുടെ വീട്ടില്‍ പൊലീസ് പരിശോധന. വ്യാജ രേഖകള്‍ അന്വേഷിച്ചാണ് അഗളി പൊലീസ് സംഘം വീട്ടിലെത്തിയത്. പൊലീസ് എത്തിയപ്പോള്‍ വീട് പൂട്ടിയ നിലയിലായിരുന്നു. തൃക്കരിപൂരിലെ വീട് തുറന്ന് അന്വേഷണ സംഘം പരിശോധന നടത്തി. അച്ഛനും അമ്മയ്ക്കും സഹോദരിമാര്‍ക്കും ഒപ്പമാണ് വിദ്യ താമസിക്കുന്നത്. കേസെടുത്തതിന് പിന്നാലെ വിദ്യ വീട്ടില്‍ നിന്ന് മാറിയിരുന്നു. ബാക്കിയുള്ളവര്‍ ഇന്നലെയാണ് വീട്ടില്‍ നിന്ന് പോയതെന്നാണ് അയല്‍ക്കാര്‍ പറയുന്നത്. വിദ്യ അട്ടപ്പാടി ആര്‍ജിഎം ഗവ. കോളജില്‍ ഹാജരാക്കിയ വ്യാജ രേഖകള്‍ കണ്ടെത്താനാണ് അന്വേഷണ സംഘം എത്തിയത്. ഇന്ന് രാവിലെ നീലേശ്വരം പൊലീസ് വീട്ടിലെത്തി പ്രാഥമിക പരിശോധന നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കേസ് അന്വേഷിക്കുന്ന അഗളി പൊലീസ് അന്വേഷണ സംഘം എത്തിയത്. അയല്‍വീട്ടില്‍ നിന്ന് വീടിന്റെ ചാവി വാങ്ങിയാണ് അന്വേഷണ സംഘം പരിശോധന നടത്തിയത്. കരിന്തളം ഗവണ്‍മെന്റ് കോളജ് പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജിന്റെ മൊഴി അഗളി പൊലീസ് രേഖപ്പെടുത്തും.

Leave a Reply

Your email address will not be published.

Previous post മുഖ്യമന്ത്രിയുടെ ‘പിരിവ്’ മറയ്ക്കാനുള്ള ശ്രമമാണ് ഈ കേസ്, ഞാൻ പേടിച്ചുപോയെന്ന് മുഖ്യമന്ത്രിയോട് പറയണം; വി.ഡി.സതീശൻ
Next post മഴ മുന്നറിയിപ്പില്‍ മാറ്റം; തെക്കന്‍ കേരളത്തിലെ അലര്‍ട്ട് പിന്‍വലിച്ചു; മൂന്ന് ജില്ലകളില്‍ ജാഗ്രത