‘ആലപ്പുഴ മീൻകറി’ തയാറാക്കാം; കെട്ടുവള്ള വിഭവങ്ങളിൽ കേമൻ

ലോകമാകെ കേൾവി കേട്ടതാണ് കേരളത്തിന്റെ മീൻരുചികൾ. ഓരോ നാടിനും ഓരോ രുചിക്കൂട്ടുകളുണ്ട്. കെട്ടുവള്ള വിഭവങ്ങളിൽ സ്ഥാനം പിടിച്ച കറിയാണ് ആലപ്പുഴ മീൻകറി. എരിവും പുളിയും മസാലയും ചേർന്ന ആലപ്പുഴ മീൻകറി ചോറിനൊപ്പമാണ് ഏറ്റവും യോജിച്ചത്. തയാറാക്കുന്ന വിധം പരിചയപ്പെടാം. 

ചേരുവകൾ
മീൻ- കാൽ കിലോ
വെളിച്ചെണ്ണ-  50 ഗ്രാം
കടുക്, ഉലുവ- കുറച്ച്
തേങ്ങ- അര മുറി
പച്ചമാങ്ങ-  ചെറുത് 1
തക്കാളി-  1
മുളകുപൊടി-  ഒന്നര ടീസ്പൂൺ
മഞ്ഞൾപ്പൊടി-  കാൽ ടീസ്പൂൺ
കറിവേപ്പില-  1 തണ്ട്
ഉപ്പ്- പാകത്തിന്

തയാറാക്കുന്ന വിധം
തേങ്ങ ചിരകിയതിൽ മുളകുപൊടി, മഞ്ഞൾപ്പൊടി, തക്കാളി എന്നിവ ചേർത്ത് നന്നായി അരച്ചെടുക്കണം. മീൻ കഴുകി കഷണങ്ങളാക്കിയത് ഉപ്പും മഞ്ഞൾപ്പൊടിയും തേച്ച് അൽപ്പസമയം വച്ചതിലേക്ക് തേങ്ങ അരച്ചതും ആവശ്യത്തിന് ഉപ്പും വെളളവും ചേർത്ത് വേവിക്കുക. ഒന്നു തിളച്ചു കഴിയുമ്പോൾ മാങ്ങ കഷണങ്ങളാക്കിയതും പകുതി കറിവേപ്പിലയും ചേർത്ത് 15 മിനിറ്റോളം വേവിക്കണം. ചാറ് കുറുകിത്തുടങ്ങുമ്പോൾ വാങ്ങിവെച്ച് ബാക്കിയുളള വെളിച്ചെണ്ണയും കറിവേപ്പിലയും ചേർത്ത് മൂടിവയ്ക്കണം.

Leave a Reply

Your email address will not be published.

Previous post സഞ്ചാരികളെ ഇതിലേ, കേരളത്തിലെ കടൽത്തീരങ്ങൾ കാത്തിരിക്കുന്നു
Next post എസ്.എസ്.എൽ.സി. സർട്ടിഫിക്കറ്റുമായി സമ്മേളനത്തിന് എത്തണം; എസ്.എഫ്.ഐ. നേതാക്കൾക്ക് നിർദേശം