അടുത്ത 48 മണിക്കൂറിനുള്ളിൽ കാലവർഷം എത്തിയേക്കും; നാല് ജില്ലകളിൽ യെല്ലോ അലർട്ട്

അടുത്ത 48 മണിക്കൂറിനുള്ളിൽ കാലവർഷം കേരളാ തീരം തൊടുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. മിനിക്കോയ് തീരത്തായുള്ള കാലവർഷം നിലവിൽ ദുർബലമെങ്കിലും, കേരളാ തീരത്തേക്ക് എത്താൻ അനുകൂല സാഹചര്യം ഒരുങ്ങുന്നുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. 

അതേസമയം, സംസ്ഥാനത്ത് ഇന്ന് വ്യാപക മഴ സാധ്യതയുണ്ട്. തെക്കൻ, മധ്യ കേരളത്തിൽ അടുത്ത മണിക്കൂറുകളിലും മഴ തുടരും. വൈകീട്ടോടെ വടക്കൻ കേരളത്തിലും മഴ സാധ്യതയുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ വരെയുള്ള ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഉയർന്ന തിരമാലകൾക്കും, മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകരുത്. അറബിക്കലടിലെ തീവ്ര ചുഴലിക്കാറ്റ് അടുത്ത 12 മണിക്കൂറിനുള്ളിൽ അതിതീവ്രമാകും. അടുത്ത മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ,  കോട്ടയം, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയ മഴയ്ക്കും മണിക്കൂറിൽ 40 കി.മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 

Leave a Reply

Your email address will not be published.

Previous post പതിനഞ്ചുകാരിയെ പീഡിപ്പിച്ച കേസ്, പ്രതിക്ക് ആറ് വർഷം കഠിന തടവ്
Next post വര്‍ഗീയതയുമായി കടുത്ത പോരാട്ടത്തിലാണ് അവര്‍’; ബജ്‌റംഗ് സേന-കോണ്‍ഗ്രസ് ലയനത്തില്‍ ശിവന്‍കുട്ടി