
തട്ടുകട സ്റ്റൈൽ ചിക്കൻ ഫ്രൈ; വീട്ടിൽ തയാറാക്കാം
രുചിയുള്ള തട്ടുകട ചിക്കൻ ഫ്രൈ. വീട്ടിൽ തയാറാക്കാം.
ചേരുവകൾ
ചിക്കൻ – 1/2 കിലോഗ്രാം
മഞ്ഞൾപ്പൊടി – 1/2 ടീസ്പൂൺ
കാശ്മീരി മുളകുപൊടി – 1ടേബിൾസ്പൂൺ
പെരുംജീരകപ്പൊടി – 1 ടീസ്പൂൺ
കുരുമുളകുപൊടി – 1 ടീസ്പൂൺ
അരിപ്പൊടി – 1 ടേബിൾസ്പൂൺ
ഉപ്പ് – പാകത്തിന്
നാരങ്ങാനീര് – 1ടീസ്പൂൺ
വെളിച്ചെണ്ണ – വറുക്കാൻ
വെളുത്തുള്ളി ചതച്ചത് – 1 ടീസ്പൂൺ
പച്ചമുളക് – 2 എണ്ണം
തയാറാക്കുന്ന വിധം
ചിക്കനിൽ മസാലപ്പൊടികളും ഉപ്പും നാരങ്ങാനീരും അരിപ്പൊടിയും ചേർത്ത് ഒരു അരമണിക്കൂർ മാറ്റിവയ്ക്കാം. ശേഷം വെളിച്ചെണ്ണയിൽ വറുത്തെടുക്കാം.