
അന്നും ഇന്നും ഞങ്ങൾ ഇങ്ങനെ തന്നെ’; 35 വർഷമായ ആത്മബന്ധം, മമ്മൂട്ടി-മോഹൻലാൽ കുടുംബചിത്രങ്ങൾ
മലയാളത്തിന്റെ സൂപ്പര്‍ താരങ്ങളായ മമ്മൂട്ടിയും മോഹന്‍ലാലും ഒരു ഫ്രെയിമില്‍ വരിക എന്നത് സിനിമ ആസ്വാദകര്‍ക്ക് വൈകാരിക നിമിഷമാണ്. സിനിമയില്‍ ആരോ?ഗ്യകരമായ മത്സരം വെക്കുമ്പോഴും ആത്മാര്‍ഥമായ ഒരു വ്യക്തിബന്ധം കാത്തു സൂക്ഷിക്കുന്നവരാണ് ഇരുവരും. ഇപ്പോഴിതാ ഇരുവരും കുടുംബ സമേധം ഒത്തുചേര്‍ന്ന ഒരു ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫ് അലിയുടെ സഹോദരനും ലുലു എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ എം എ അഷ്‌റഫ് അലിയുടെ മകള്‍ ഫഹിമയുടെ വിവാഹത്തിന് പങ്കെടുക്കാന്‍ കുടുംബ സമേധം എത്തിയതായിരുന്നു താരങ്ങള്‍. മോഹന്‍ലാലും സുചിത്രയും മമ്മൂട്ടിയും സുല്‍ഫത്തും ഒരുമിച്ചെത്തുന്ന ചിത്രം സോഷ്യല്‍ മീഡിയ ഇതിനോടകം ഏറ്റെടുത്തു കഴിഞ്ഞു.