
ചേട്ടന്റെ സംവിധാനത്തിൽ13 വർഷത്തിന് ശേഷം ഭാവന തമിഴിൽ; നിർമാണം ഭർത്താവ്
പതിമൂന്ന് വര്‍ഷത്തിന് ശേഷം ഭാവന തമിഴിലേക്ക് തിരിച്ചു വരുന്നു. ഭാവനയുടെ സഹോദരന് ജയ?ദേവ് സംവിധാനം ചെയ്യുന്ന ‘ദി ഡോര്‍’ എന്ന ചിത്രത്തിലൂടെയാണ് താരത്തിന്റെ രണ്ടാം വരവ്. ജൂണ്‍ ഡ്രീംസ് സ്റ്റുഡിയോസിന്റെ ബാനറില്‍ ഭാവനയും ഭര്‍ത്താവ് നവീനുമാണ് ചിത്രം നിര്‍മിക്കുന്നത്. ഭാവനയുടെ പിറന്നാള്‍ ദിനത്തില്‍ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി പ്രിയപ്പെട്ടവള്‍ക്ക് ജന്മദിന സമ്മാനം നല്‍കിയിരിക്കുകയാണ് നവീനും ജയരാജും. മലയാളം, തെലുങ്ക്, കന്നഡ, തമിഴ് എന്നീ ഭാഷകളില്‍ പുറത്തിറങ്ങുന്ന ചിത്രത്തില്‍ ഭാവനയാണ് പ്രധാനവേഷത്തിലെത്തുന്നത്. 2010ല്‍ അജിത്ത് നായകനായ ‘അസല്‍’ എന്ന ചിത്രത്തിലായിരുന്നു തമിഴില്‍ ഭാവന ഏറ്റവും അവസാനം അഭിനയിച്ചത്. ഒരു ഇടവേളയ്ക്ക് ശേഷം അടുത്തിടെ ആയിരുന്നു ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’ എന്ന ചിത്രത്തിലൂടെ ഭാവന മലയാള സിനിമയിലേക്ക് തിരിച്ചെത്തിയത്. അതേസമയം കന്നഡയില്‍ താരം സജീവമായിരുന്നു. ‘പിങ്ക് നോട്ട്’, ‘കേസ് ഓഫ് കൊന്ദന’ എന്നിങ്ങനെ രണ്ട് പുതിയ ചിത്രങ്ങള്‍ ഈ വര്‍ഷം കന്നഡത്തില്‍ പുറത്തെത്താനുണ്ട്. ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘ഹണ്ട്’ എന്ന സിനിമയിലും ഭാവനയാണ് നായിക.
