
അതിവേഗ പ്രത്യേക കോടതികളുടെ കാലാവധി ദീര്‍ഘിപ്പിച്ചു
സംസ്ഥാനത്ത് അനുവദിച്ച 56 അതിവേഗ പ്രത്യേക കോടതികളുടെ കാലാവധിയും ഇവിടെ താല്‍ക്കാലികമായി സൃഷ്ടിച്ച സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ തസ്തികയുടെ കാലാവധിയും 31.03.2026 വരെ ദീര്‍ഘിപ്പിച്ച് നല്‍കും. 01.04.2023 മുതല്‍ പ്രാബല്യത്തില്‍ വരുന്ന രീതിയിലാണിത്. അതിവേഗ പ്രത്യേക കോടതികളുടെ കാലാവധി കേന്ദ്ര ഗവണ്മെന്റ് മൂന്ന് വര്‍ഷത്തേക്ക് ദീര്ഘിപ്പിച്ച സാഹചര്യത്തിലാണിത്.
ഡോ. അജയകുമാര്‍ കിഫ്ബി സ്വതന്ത്ര അംഗം
മുന്‍ പ്രതിരോധ സെക്രട്ടറിയായിരുന്ന ഡോ. അജയകുമാറിനെ കിഫ്ബിയിലെ സ്വതന്ത്ര അം?ഗമായി ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചു.