റഷ്യൻ നിയന്ത്രിത ദക്ഷിണ യുക്രൈനിൽ അണക്കെട്ട് തകർത്തു; പിന്നിൽ യുക്രൈൻ ആണെന്ന് റഷ്യയും, റഷ്യയാണെന്ന് യുക്രൈനും

റഷ്യൻ നിയന്ത്രണത്തിലുള്ള ദക്ഷിണ യുക്രെൻ മേഖലയില്‍ അണക്കെട്ട് തകർന്നു. അണക്കെട്ട് തകർത്തത് റഷ്യയാണെന്ന് യുക്രൈനും, യുക്രൈൻ ആണെന്ന് റഷ്യയും ആരോപിച്ചു. തുടർച്ചയായ സ്ഫോടനങ്ങളിലൂടെ അണക്കെട്ട് തകരുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

1956ൽ നിപ്രോ നദിക്കു കുറുകെ നിർമ്മിച്ച അണക്കെട്ടാണ് തകർന്നത്. ഇതിന് 30 മീറ്റർ ഉയരവും 3.2 കിലോമീറ്റർ നീളവുമുണ്ടായിരുന്നു. കഖോവ്ക ഹൈഡ്രോ ഇലക്ട്രിക് പവർ പ്ലാന്റും ഇവിടെ  പ്രവർത്തിക്കുന്നുണ്ട്. അണക്കെട്ട് തകർന്നതോടെ ജലമൊന്നാകെ ഒഴുകിയെത്തി യുക്രൈനിൽ വെള്ളപ്പൊക്ക സാധ്യത വരെയുണ്ട്.

Leave a Reply

Your email address will not be published.

Previous post മഹാരാജാസിന്റെ പേരിൽ വ്യാജരേഖ ചമച്ച് അധ്യാപിക നിയമനം നേടി; പൂർവ വിദ്യാർത്ഥിക്കെതിരെ കേസെടുത്തു
Next post സര്‍വ്വകലാശാലകള്‍ ആഗോളമാറ്റങ്ങള്‍ക്കനുസരിച്ച് മാറണം – മുഖ്യമന്ത്രി