ബുർഖ ധരിച്ചവരെ ഹിന്ദു സ്ത്രീകൾ സുഹൃത്താക്കരുതെന്ന് വിദ്വേഷ പ്രസംഗത്തെ തുടർന്ന് സസ്‌പെൻഷനിലായ ബി.ജെ.പി നേതാവ് രാജാ സിങ്

ബുർഖ ധരിച്ച സ്ത്രീകളെ സുഹൃത്താക്കരുതെന്ന് വിദ്വേഷപ്രസംഗത്തിന്റെ പേരിൽ തെലങ്കാനയിൽ സസ്‌പെൻഡ് ചെയ്യപ്പെട്ട ബി.ജെ.പി എം.എൽ.എ രാജാ സിങ്. നെറ്റിയിൽ പൊട്ട് കുത്തുന്നവരെ മാത്രമേ താൻ സുഹൃത്താക്കൂവെന്നും അദ്ദേഹം പറഞ്ഞു. വിദ്വേഷപ്രസംഗത്തിൽ ഇയാൾക്കെതിരെ ഒരിക്കൽ കേസ് എടുത്തതിന് ശേഷവും ഇയാൾ വിദ്വഷപ്രസംഗം തുടരുകയാണ്.

തെലങ്കാനയിലെ ആദിലാബാദിൽ നടന്ന പൊതുപരിപാടിയിൽ വെച്ചായിരുന്നു പുതിയ പ്രസംഗം. ‘നെറ്റിയിൽ പൊട്ടുതൊടുന്നവൻ എന്റെ സഹോദരനാണ്. അവൻ ഹിന്ദുവും എന്റെ സുഹൃത്തുമാണ്. അവരെ മാത്രമേ ഞാൻ സുഹൃത്താക്കൂ. ബുർഖ ധരിച്ച സ്ത്രീകളെ സുഹൃത്താക്കരുതെന്നാണ് എന്റെ സഹോദരിമാരോട് എനിക്ക് പറയാനുള്ളത്.’ രാജാ സിങ് പ്രസംഗതിനിടെ പറഞ്ഞു.

പണ്ട് ആഫ്താബ് മാത്രമായിരുന്നു നമുക്ക് ഭീഷണിയെങ്കിൽ ഇപ്പോൾ ആയിഷയും ഭീഷണിയായി മാറി. ഹിന്ദു പെൺകുട്ടികളെ ആയിഷ മുസ്‌ലിം ആൺകുട്ടികളുടെ അടുത്തെത്തിക്കും. അതുകൊണ്ട് ജാഗ്രത വേണമെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published.

Previous post ബ്രിജ് ഭൂഷന്റെ വസതിയിലെത്തി ഡൽഹി പോലീസ്; പണിക്കാർ ഉൾപ്പടെ 12 പേരുടെ മൊഴിയെടുത്തു
Next post ഒഡീഷ ട്രെയിൻ അപകടം തൃണമൂൽ കോൺഗ്രസിന്റെ ഗൂഢാലോചനയാണെന്ന് ബംഗാൾ പ്രതിപക്ഷ നേതാവ്