
വിദ്യാർത്ഥികൾക്കും അധ്യാപകർക്കും കൊച്ചി മെട്രോയിൽ ജൂൺ 1 നു സൗജന്യ യാത്ര
കൊച്ചി : പുതിയ അധ്യയന വര്ഷം ആരംഭിക്കുന്നതിന്റെ ഭാഗമായി ജൂൺ 1 ബുധനാഴ്ച അധ്യാപകർക്കും വിദ്യാർത്ഥികൾക്കും കൊച്ചി മെട്രോയിൽ സൗജന്യ യാത്ര . സ്കൂൾ തുറപ്പിനോടനുബന്ധിച്ചാണ് ഈ ഇളവ് . രാവിലെ 7 മുതൽ 9 വരെയും ഉച്ചക്ക് 12 30 മുതൽ 3 30 വരെയുമാണ് ഇളവ് ലഭിക്കുക . 1 മുതൽ 12 വരെയുള്ള കുട്ടികൾക്കാണ് സൗജന്യ യാത്ര ഒരുക്കുന്നത്. യാത്രക്ക് മുൻപ് തിരിച്ചറിയൽ കാർഡ് കൗണ്ടറിൽ ഹാജരാക്കണം.
