
കേരള ബാങ്ക് ഹെഡ് ഓഫീസിൽ പരിസ്ഥിതിദിനാഘോഷം
ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കേരള ബാങ്ക് ഹെഡ് ഓഫീസിൽ സംഘടിപ്പിച്ച പരിസ്ഥിതിദിനാഘോഷം ബഹു .ഭരണ സമിതി അംഗം അഡ്വ. എസ്.ഷാജഹാൻ ഉദ്ഘാടനം ചെയ്തു. അഡ്വ.എസ്. ഷാജഹാൻ, ബാങ്ക് CEO ശ്രീ.പി.എസ്.രാജൻ എന്നിവർ ബാങ്ക് അങ്കണത്തിൽ വൃക്ഷ തൈ നട്ടു. അജൈവ മാലിന്യങ്ങളുടെ ശാസ്ത്രീയ നിർമാർജ്ജനം ഉറപ്പാക്കുന്നതിനായി എല്ലാ ജീവനക്കാരും പരിസ്ഥിതി ദിനത്തിൽ പ്രതിജ്ഞ എടുത്തു.

നവകേരള ജനസുരക്ഷാ പദ്ധതികളായ PMJJBY യിലുംPMSBY യിലും ഹെഡ് ഓഫീസ് ജീവനക്കാർ അംഗത്വം എടുത്തു. ബാങ്ക് CGM ശ്രീ റോയ് ഏബ്രഹാം, ജനറൽ മാനേജർമാരായ ശ്രീ.ആർ.ശിവകുമാർ, ശ്രീ റോയി T.K , ശ്രീ.ഫിറോസ് ഖാൻ, ശ്രീ പ്രിൻസ് ജോർജ്ജ് , ശ്രീമതി പ്രീത.കെ.മേനോൻ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു