
തൃക്കാക്കര നാളെ പോളിങ് ബൂത്തിലേക്ക് ; ഇന്ന് നിശബ്ദത പ്രചരണം
കൊച്ചി : തൃക്കാക്കര ഉപതിരഞ്ഞെടുപ്പിന്റെ ആവേശം നിറഞ്ഞ പരസ്യപ്രചരണത്തിന് സമാപനം . ഇന്ന് നിശബ്ദ പ്രചരണം . തൃക്കാക്കരയിൽ നാളെ രാവിലെ 7 മുതൽ 6 വരെയാണ് പോളിങ് . ജൂൺ 3 വെള്ളിയാഴ്ച തൃക്കാക്കര ഉപതിരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനം നടക്കും.
പ്രശസ്ത കോൺഗ്രസ് നേതാവും തൃക്കാക്കര എം ൽ എ യുമായ പി .ടി.തോമസിന്റെ നിര്യാണം മൂലം ഒഴിവുവന്ന നിയമസഭാ സീറ്റിലാണ് നാളെ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത് . യുഡിഎഫ് സ്ഥാനാർഥി പി ടി തോമസിന്റെ ഭാര്യ ഉമ തോമസും, എൽഡിഎഫ് സ്ഥാനാർഥി ഡോ. ജോ ജോസഫും, എൻഡിഎ സ്ഥാനാർഥി എ.എൻ. രാധാകൃഷ്ണനുമാണ് പ്രധാന മുന്നണികളെ പ്രതിനിധീകരിക്കുന്നത് .

പ്രധാന മുന്നണികളുടെ നേതാക്കളുൾപ്പടെ തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് പ്രചാരണരംഗത്ത് സജീവമായിരുന്നു. പരസ്യ പ്രചരണമല്ലെങ്കിലും ഇന്നും തൃക്കാക്കരയിൽ മുന്നണി പ്രവർത്തകർക്ക് വിശ്രമമില്ലാത്ത പ്രചരണമാണ് . അവസാന വോട്ടും ഉറപ്പിക്കാൻ സ്ഥാനാർത്ഥികൾ വോട്ടർമാരുടെയിടയിലേക്ക് പ്രചരണത്തിറങ്ങി .