റോക്കറ്റ് സവാദിനെ സ്വീകരിക്കാന്‍ മാലയും മുദ്രാവാക്യം വിളിയുമായി മലയയാളി മനോരോഗികള്‍

ബസില്‍ നഗ്നതാ പ്രദര്‍ശനം നടത്തിയ സവാദിന് ഹര്‍ഷാരവത്തോടെ സ്വീകരണം, മള്ളൂരിന്റെ ഭൂതം ആളൂര്‍ പീഡകരുടെ ദൈവം

ആയിരം രൂപയും മള്ളൂരും ഉണ്ടെങ്കില്‍ ആര്‍ക്കും എന്തും ചെയ്യാമെന്ന ഒരുകാലമുണ്ടായിരുന്നു കേരളത്തില്‍. ആ കാലം പണ്ടാണെന്ന് പറയുന്നവരോട് ഒരു കാര്യം ഉറപ്പിച്ചു പറയാം. ഇപ്പോഴും മള്ളൂരിന്റെ ഭൂതം കേരളത്തില്‍ തന്നെയുണ്ട്. ആ ഭൂതം പേരുമാറ്റി ബി.എ ആളൂര്‍ എന്നാക്കിയെന്നു മാത്രം. കെ.എസ്.ആര്‍.ടി.സി ബസില്‍ നഗ്നതാ പ്രദര്‍ശനം നടത്തിയ സാവദിന് ആളൂരിന്റെ കടാക്ഷത്താല്‍ ജാമ്യം. സവാദിനെ സ്വീകരിക്കാന്‍ ജയിലിനു മുമ്പില്‍ പൂ മാലയും പൂച്ചെണ്ടുകളുമായി ആരാധക വൃന്ദം. സംസ്‌ക്കാര സമ്പരായ മലയാളികള്‍ ആനന്ദിക്കാന്‍ ഇതില്‍പ്പരം ഇനിയെന്തു വേണം. സവാദ് ഇപ്പോള്‍ വീര പുരുഷനാണ്. സവാദിനെതിരേ പരാതി ഉന്നയിച്ച പെണ്‍കുട്ടിയും മോഡലുമായ മസ്താനി ആരായി. മസ്താനിയെ സഹായിച്ച കെ.എസ്.ആര്‍.ടി.സി കണ്ടക്ടറുടെ വരാനിരിക്കുന്ന ദു:സ്ഥിതിയെ കുറിച്ച് ഒന്നാലോചിച്ചു നോക്കൂ. സവാദ്- മസ്താനിയെ നഗ്നതാ പ്രദര്‍ശം നടത്തിയ റൂട്ടില്‍ ഈ കണ്ടക്ടര്‍ ഇനിയും ജോലിക്കു പോകുമ്പോള്‍ അല്‍പ്പമൊന്ന് സൂക്ഷിക്കേണ്ടിയിരിക്കുന്നു.

ഓള്‍ കേരള മെന്‍സ് അസോസിയേഷന്റെ പൂര്‍ണ്ണ പിന്തുണയുള്ളതു കൊണ്ട് കണ്ടക്ടറുടെ തടി വെടക്കായേക്കാന്‍ സാധ്യതയുണ്ട്. വരാനിരിക്കുന്ന അപകടം നേരത്തേ പ്രവചിക്കുന്നതാണെന്ന് ചിന്തിക്കേണ്ടതില്ല. പക്ഷെ, സംഭവിച്ചു കൂടായ്കയില്ല. കണ്ടക്ടര്‍ ഒന്നു കരുതിയിരിക്കുക. ചെയ്യുന്ന ജോലിക്ക് കൂലി പോലും നേരെ ചൊവ്വേ കിട്ടാതിരിക്കുന്ന സാമൂഹ്യ സാഹചര്യത്തില്‍ ശാരീരിക സ്ഥിതി കൂടി മോശമായാലുണ്ടാകുന്ന സാമ്പത്തിക-മാനസിക-കുടുംബപരമായ ബുദ്ധിമുട്ടുകള്‍ ഒര്‍ത്താല്‍ നന്ന്. സവാദ് ഇനിയും ബസില്‍ യാത്ര ചെയ്യുമെന്നുറപ്പാണ്. മസ്താനിക്കു പകരം മറ്റൊരു പെണ്‍ കുട്ടിയാകും ഇരയാവുക എന്ന് എല്ലാവര്‍ക്കുമറിയാവുന്ന വസ്തുതയുമാണ്. അതേസമയം, കെ.എസ്.ആര്‍.ടി.സി ബസ്സില്‍ നഗ്‌നത പ്രദര്‍ശനം നടത്തി അറസ്റ്റിലായി ജാമ്യത്തില്‍ ഇറങ്ങിയ ആളെ മാലയിട്ട് സ്വീകരിച്ച സംഭവത്തില്‍ പ്രതികരണവുമായി പരാതിക്കാരി രംഗത്തെത്തിയിരിക്കുകയാണ്. മാലയിട്ട് ആനയിച്ച് കൊണ്ടുവരാന്‍ അയാള്‍ എന്തു മഹത് കാര്യമാണ് ചെയ്തതെന്ന് മസ്താനി ചോദിക്കുന്നുണ്ട്. 20 ദിവസത്തോളം തന്നെയും തന്റെ സുഹൃത്തുക്കളേയും മാനസിക സംഘര്‍ഷത്തിലാക്കിയെന്നും, രൂക്ഷമായ സൈബര്‍ ആക്രമണത്തിന് ഇരയാവുകയാണെന്നും അവര്‍ മസ്താനി പറുന്നു. നിയമനടപടിയുമായി മുന്നോട്ടുപോകുക തന്നെ ചെയ്യുമെന്നും അവര്‍ ഉറപ്പിച്ചു പറയുന്നു.

മസ്താനിയുടെ വാക്കുകള്‍ ഇങ്ങനെ:

സ്വാതന്ത്ര്യ സമരത്തിനു പോയി വന്ന ഒരാളെപ്പോലെ മാലയിട്ട് ആനയിച്ച് കൊണ്ടുവരാന്‍ അയാള്‍ ആരാണ്. ബാത്‌റൂമിലും ബെഡ്‌റൂമിലും ചെയ്യേണ്ട കാര്യം കെഎസ്ആര്‍ടിസി ബസിലിരുന്ന് ചെയ്തതാണോ മാലയിട്ട് സ്വീകരിക്കേണ്ട കാര്യം എന്നൊരു ചോദ്യം എനിക്ക് പൊതു സമൂഹത്തോടു ചോദിക്കാനുണ്ട്. എങ്ങനെ ഇതിന് മനസ്സു വന്നു. അയാള്‍ ഇതൊന്നും ചെയ്തിട്ടില്ലെന്ന് തെളിയിച്ചിട്ട് പുറത്തിറങ്ങിയപ്പോഴാണ് മാലയിട്ട് സ്വീകരിച്ചതെങ്കില്‍ ശരി. ഇതു ജാമ്യത്തില്‍ ഇറങ്ങിയ അവനോട് ‘ഞങ്ങള്‍ കൂടെയുണ്ട് കേട്ടോ’ എന്നു പറഞ്ഞാണ് സ്വീകരിച്ചത്. എന്തിനാണ് കൂടെയുള്ളത്. ഇരുപത് ദിവസത്തോളം എന്നെയും എന്റെ കൂട്ടുകാരെയും മാനസിക സംഘര്‍ഷത്തിലാക്കി. എന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ വന്നു തുടര്‍ച്ചയായി മോശം പരാമര്‍ശം നടത്തുകയാണ്. എന്നെയും എന്റെയും കൂട്ടുകാരുടെയും സമൂഹമാധ്യമ അക്കൗണ്ടില്‍ തെറി വിളിച്ചു. ഇതാണ് പ്രതികരിച്ചതിന്റെ പേരില്‍ എനിക്ക് ലഭിച്ചത്.”-മസ്താനി പറഞ്ഞു.

തശ്ശൂരില്‍ നിന്നും എറണാകുളത്തേക്ക് കെഎസ്ആര്‍ടിസി ബസ്സില്‍ യാത്ര ചെയ്യവെയാണ് മോഡലും നടിയുമായ മസ്താനിക്ക് മോശം അനുഭവമുണ്ടായത്. ബസില്‍ ഇരുന്ന് സ്വയംഭോഗം ചെയ്ത യുവാവിന്റെ വിഡിയോ മസ്താനി സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുകയും ചെയ്തു. പിന്നാലെ ഇയാള്‍ അറസ്റ്റിലായി. ജാമ്യത്തിലിറങ്ങിയ സവാദിന് ആലുവ സബ് ജയില്‍ പടിക്കല്‍ ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ സ്വീകരണം നല്‍കി. ‘ഞങ്ങളെല്ലാം ഒപ്പമുണ്ട്’ എന്ന ആരവത്തോടെയാണ് സവാദിന് പ്രസിഡന്റ് വട്ടിയൂര്‍ക്കാവ് അജിത് കുമാറിന്റെ നേതൃത്വത്തില്‍ പൂമാലയണിയിച്ച് സ്വീകരണം ഒരുക്കിയത്. ഇതിന്റെ ലൈവ് വിഡിയോ അസോസിയേഷന്റെ ഫെയ്‌സ്ബുക് പേജില്‍ പങ്കുവച്ചിട്ടുണ്ട്. എറണാകളും അഡീഷനല്‍ സെഷന്‍സ് കോടതി ഉപാധികളോടെയാണ് യുവാവിന് ജാമ്യം അനുവദിച്ചത്. ഇന്‍സ്റ്റഗ്രാമില്‍ ഫോളോവേഴ്‌സിനെ കൂട്ടാന്‍ യുവതി നല്‍കിയ കള്ളപ്പരാതിയാണെന്ന് ആരോപിച്ച് ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ കഴിഞ്ഞ ദിവസം ഡിജിപിക്ക് പരാതി നല്‍കിയിരുന്നു.

ഇതൊക്കെ കണ്ടിട്ട് എങ്ങനെയാണ് ഈ നാട്ടില്‍ ജീവിക്കുക എന്ന ഷുക്കൂര്‍ വക്കീലിന്റെ ചോദ്യം ആരെയും ചിന്തിപ്പിക്കേണ്ടതാണ്. ഷുക്കൂര്‍ വക്കീല്‍ ‘ ന്നാ താന്‍ കേസ് കൊട് എന്ന സിനിമയിലെ വക്കീല്‍ വേഷം ചെയ്ത ഒറിജിനല്‍ വക്കീലാണ്’. ഇനി ഇവനെ നായകനാക്കി ഒരു സിനിമകൂടി ചെയ്ത് 150 കോടിയുടെ റെക്കോര്‍ഡ് തിരുത്തുന്നതു കൂടിയാണ് കാണേണ്ടി വരിക. അല്ലെങ്കിലും അരിക്കൊമ്പനോട് സ്‌നേഹംമൂത്ത്, ആന ചവിട്ടി കൊന്നവന്റെ വാര്‍ത്തയ്ക്കു താഴെ
‘കൊമ്പാ, കുറുമ്പാ, നിന്റെ വികൃതി ഇത്തിരി കുറയ്ക്കണം ട്ടോ മുത്തേ’ എന്ന് പറയുന്നവരുടെ നാട്ടില്‍ ഇതില്‍ കൂടുതല്‍ എന്ത് പ്രതീക്ഷിക്കാനാണ്. എന്തൊരു മോശം നാടാണിത്. ബലാത്സംഗിയുടെ സംശയം തീര്‍ക്കാനും ഇരയെ കല്യാണം കഴിച്ച് കേസ് തീര്‍ക്കാനുമായി ജാതകത്തില്‍ ചൊവ്വാദോഷമുണ്ടോ എന്ന് പരിശോധിക്കാന്‍ കല്പിച്ച കോടതികളുള്ള നാടാണിത് എന്ന് ഷുക്കൂര്‍ വക്കീലിന്റെ മറ്റൊരു പോസ്റ്റ് പറയുന്നു.

ആകെക്കൂടി പൊളിയാണ് ഈ രാജ്യം!

ഈ ചിത്രത്തിലെ കക്ഷിക്ക് ആദരവു കിട്ടുന്നത് ബസ്സിലിരുന്ന് ഒരു പെണ്‍കുട്ടിയുടെ മുമ്പില്‍ നഗ്‌നതാപ്രദര്‍ശനം നടത്തിയതിനും സ്വയംഭോഗം ചെയ്യാന്‍ ശ്രമിച്ചതിനുമാണ്. ഇന്ന് പ്രായത്തില്‍ ഇത്തിരി കൂടിയ ഒരാളെക്കൂടി ഇയാള്‍ക്ക് കൂട്ട് കിട്ടിയതിന്റെ വീഡിയോ ഉച്ചയ്ക്ക് കണ്ടു. അവിടെയും ഒരു പെണ്‍കുട്ടി വീഡിയോ എടുത്ത് പുറത്തുവിട്ടതാണ് തെറ്റായത്. ഈ വക പെണ്ണുങ്ങളെയൊക്കെ എന്ത് ചെയ്യണമെന്ന് പറ!. ഇയാളിലൊക്കെയാണ് ഇനി നാടിന്റെ പ്രതീക്ഷ. പറ്റിയാല്‍ ഇലക്ഷനില്‍ മത്സരിച്ച് സാംസ്‌കാരിക മന്ത്രിവരെ ആവാം. നമുക്ക് ഭാഗ്യമുണ്ടെങ്കില്‍ എല്ലാം നടക്കുമെന്നും ഷുക്കൂര്‍ വക്കീല്‍ സര്‍ക്കാരിനെയും സമൂഹത്തെയും കളിയാക്കിക്കൊണ്ട് പറഞ്ഞു വെയ്ക്കുന്നുണ്ട്.

ആയാളെ സ്വീകരിക്കുന്ന സമൂഹം ഒട്ടും അതിശയിപ്പിക്കുന്നില്ല. അയാളെ സ്വീകരിക്കുന്ന ആള്‍കേരള മെന്‍സ് റൈറ്റസ് അസോസിയേഷന്‍ പോലുള്ളവരുടെ താത്വിക അടിത്തറ എ്താണെന്ന് മനസ്സിലാക്കിയാല്‍ തീരാവുന്നതേയുള്ളൂ പ്രശ്‌നം. ആ സംഭവത്തില്‍ തന്നെ സവാദിന് എതിരെ കുറ്റം ചാര്‍ത്താനുള്ള കാരണം സ്ത്രി അനൂകുല നിയമങ്ങളാണ് എന്നതാണ് ഈ അസോസിയേഷന്റെ വാദം. ഇത്തരം കേസില്‍ സ്ത്രിക്ക് പരാതി വരുന്നതോടെ ‘ഏകപക്ഷീയമായി’ സ്ത്രിയുടെ പരാതിയിന്‍ മേല്‍ അവരുടെ മൊഴിയെ മാത്രം അടിസ്ഥാനമാക്കി പുരുഷന്മാരെ കുറ്റക്കാരാക്കുന്നത് ‘അനീതി’ യാണ് എന്നാണവരുടെ വാദം. ബലാല്‍സംഘ നിയമം നിലവില്‍ സ്ത്രീയുടെ മൊഴിയും കോടതിയെ ബോദ്ധ്യപ്പെടുത്താനും സാധിച്ചാല്‍ ശിക്ഷ ഉറപ്പാണ്. ഇത് സ്ത്രീ അനൂകുല നിയമം ആണ്. ഇത് പുരുഷന്മാരുടെ അവകാശം ഇല്ലാതാക്കുന്നു എന്ന് വാദിക്കുന്നവരാണ് ഈ മെന്‍സ് റൈറ്റസ് അസോസിയേഷനുകള്‍. അതുകൊണ്ട് ഇത്തരം സ്ത്രി അനൂകൂല നിയമങ്ങള്‍ മാറ്റി ജെന്റ്റര്‍ ന്യൂട്ട്രല്‍ നിയമങ്ങള്‍ വേണം എന്നാണ് അവരുടെ വാദം.

ഈ വാദം എവിടെ നിന്നാണ് വരുന്നത് എന്ന് നോക്കിയിട്ടുണ്ടോ. 2013 മുതല്‍ രവി-എസന്‍ഷ്യന്‍സ്
വിഭാഗം ആണ് ഇതിന് വളമിട്ട് കൊടുത്തത്. ഗാര്‍ഹിക പിഢനം 498 A കേസ് നിരപരാധികളെ കുടുക്കുന്നു ബോഗസ് കേസാണെന്ന് ആദ്യമായി വാദിക്കുന്നത് രവി ടീമാണ് ആദ്യമായി യുക്തിവാദികള്‍ പിളരുന്നത് ഈ ജെന്റര്‍ ന്യൂട്രല്‍ വാദവുമായി ബന്ധപ്പെട്ടാണ്. രവിയും, ബ്രൈറ്റും, ബ്രൈറ്റിന്റെ അരുമ ശിഷ്യനായ മൃദുലും ഒക്കെയാണ് ഈ മെന്‍സ് റൈറ്റസിന്റെ തന്തമാര്‍. ഇന്ത്യയിലെ എന്ത് വൃത്തികേടും എടുത്താല്‍ അത് യാതോരു മടിയും കൂടാതെ രവിയുടെ അക്കൌണ്ടിലേക്ക് കേറ്റിവെക്കാം ദദാണ് അയാളുടെ സ്‌കുള്‍ ഓഫ് തോട്ട് അതിന്റെ മൂര്‍ത്തരൂപം മാത്രമാണ് ഇപ്പോള്‍ കാണുന്നത്.

Leave a Reply

Your email address will not be published.

Previous post ഒഡിഷ ട്രെയിന്‍ അപകടത്തില്‍ രാഷ്ട്രപതിയെ അനുശോചനം അറിയിച്ച് ഒമാന്‍ ഭരണാധികാരി
Next post നടൻ കൊല്ലം സുധി വാഹനപകടത്തിൽ മരിച്ചു