
ഒഡിഷ ട്രെയിന്‍ അപകടത്തില്‍ രാഷ്ട്രപതിയെ അനുശോചനം അറിയിച്ച് ഒമാന്‍ ഭരണാധികാരി
ഒഡിഷയിലെ ട്രെയിന്‍ അപകടത്തില്‍ അനുശോചനം അറിയിച്ച് ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ്. ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങളെയും ഇന്ത്യയിലെ ജനങ്ങളെയും അനുശോചനം അറിയിക്കുന്നുവെന്ന് രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന് അയച്ച സന്ദേശത്തില്‍ സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ് അറിയിച്ചു. പരിക്കേറ്റവര്‍ എത്രയും വേഗം സുഖപ്പെടട്ടെ എന്നും അദ്ദേഹം ആശംസിച്ചു.
‘സുരക്ഷിതരാണ്’; ട്രെയിന്‍ അപകടത്തില്‍പെട്ട 4 മലയാളികള്‍ക്ക് സഹായഹസ്തവുമായി മലയാളി അസോസിയേഷന്‍
ഭുവനേശ്വര്‍: ഒഡിഷയില്‍ അപകടത്തില്‍പെട്ട 4 മലയാളികളെ തേടി മലയാളി അസോസിയേഷന്‍ ഭാരവാഹികള്‍ എത്തി. ഇന്നുതന്നെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്യും. നാളെത്തന്നെ നാട്ടിലേക്ക് തിരിക്കാനാവുമെന്നാണ് പ്രതീക്ഷ. ഭക്ഷണമില്ലാതെ ബുദ്ധിമുട്ടുന്ന കാര്യം നമസ്‌തേ കേരളം പരിപാടിയില്‍ കൂട്ടത്തിലൊരാളായ കിരണ്‍ അറിയിച്ചിരുന്നു. മലയാളി അസോസിയേഷന്‍ ഭാരവാഹികള്‍ ആവശ്യമായ സഹായം നല്‍കുമെന്ന് അറിയിച്ചിരുന്നു.
ഇവരുടെ പരിക്ക് ഗുരുതരമുള്ളതല്ല. അതുകൊണ്ട് തന്നെ ഇന്ന് തന്നെ ഡിസ്ചാര്‍ജ്ജ് നല്‍കാനുള്ള ക്രമീകരണങ്ങളാണ് നടത്തുന്നത്. സുരക്ഷിതമായ കേന്ദ്രത്തിലെത്തിക്കാമെന്ന് ഇവര്‍ക്ക് ഉറപ്പ് നല്‍കിയിട്ടുണ്ട്. ആരോ?ഗ്യസ്ഥിതി മെച്ചപ്പെട്ടാല്‍ നാളെ നാട്ടിലേക്ക് മടങ്ങാന്‍ സാധിക്കും. ട്രെയിനില്‍ യാത്ര ചെയ്യാനുള്ള നടുക്കം ഇതുവരെ വിട്ടുമാറിയിട്ടില്ല എന്ന് കിരണ്‍ പറയുന്നു. മറ്റേതെങ്കിലും മാര്‍?ഗം ആലോചിക്കുമെന്നാണ് ഇവര്‍ പറയുന്നത്. നാലുപേരും സുരക്ഷിതരായിട്ടാണ് ഇപ്പോഴുള്ളത്.
കണ്ടശാങ്കടവ് സ്വദേശികളായ കിരണ്‍, വിജേഷ്, വൈശാഖ്, രഘു, എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഒരു ക്ഷേത്ര നിര്‍മ്മാണവുമായി ബന്ധപ്പെട്ടുള്ള ജോലികള്‍ക്ക് വേണ്ടി കൊല്‍ക്കത്തയില്‍ പോയി തിരിച്ചു വരുന്നതിനിടയിലാണ് ഇവര്‍ അപകടത്തില്‍പ്പെട്ടത്. നാലുപേരുടെയും പരിക്ക് സാരമുള്ളതല്ല. കോറമണ്ഡല്‍ ട്രെയിനിലെ സ്ലീപ്പര്‍ കമ്പാട്ടുമെന്റില്‍ നിന്ന് യാത്ര ചെയ്യുകയായിരുന്നു തങ്ങളെന്ന് അപകടത്തില്‍പ്പെട്ടവരില്‍ കിരണ്‍ വ്യക്തമാക്കി. പെട്ടന്നാണ് അപകടമുണ്ടായത്. എമര്‍ജന്‍സി എക്‌സിറ്റ് വഴിയാണ് പുറത്തേക്കിറങ്ങിയത്. കമ്പാട്ടുമെന്റില്‍ ഒപ്പം യാത്ര ചെയ്യുകയായിരുന്ന ആളുകള്‍ അപകടത്തില്‍ മരിച്ചു. പരിക്കേറ്റവരില്‍ മൂന്ന് പേരെ പുറത്തേക്ക് എത്തിച്ച ശേഷമാണ് ഞങ്ങള്‍ രക്ഷപ്പെട്ടതെന്നും കിരണ്‍ പറഞ്ഞു.