ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്: പ്രതിക്ക് പത്തുവര്‍ഷം കഠിനതടവും പിഴയും

ആദിവാസി പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തെന്ന കേസില്‍ പ്രതിയായ യുവാവിന് പത്ത് വര്‍ഷം കഠിനതടവും ഒരുലക്ഷം രൂപ പിഴയും വിധിച്ചു. തൊണ്ടര്‍നാട് കുഞ്ഞോം ഉദിരചിറ പുത്തന്‍വീട്ടില്‍ ഷിജിന്‍ കുമാറിനെ (ഉണ്ണി-28)യാണ് കല്‍പ്പറ്റ സ്പെഷ്യല്‍ ഫാസ്റ്റ്ട്രാക്ക് കോടതി സ്പെഷ്യല്‍ ജഡ്ജി എസ്.കെ. അനില്‍കുമാര്‍ ശിക്ഷിച്ചത്. 

2018ല്‍ തൊണ്ടര്‍നാട് പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പെണ്‍കുട്ടി വയലില്‍ പുല്ല് പറിക്കുന്നതിനിടെ എത്തിയ പ്രതി പിടിച്ചുകൊണ്ടുപോയി ബലാത്സംഗം ചെയ്തെന്നാണ് കേസ്. അന്വേഷണത്തിന്റെ ഭാഗമായി നടത്തിയ വൈദ്യ പരിശോധനകളിലും ഫൊറന്‍സിക് പരിശോധനകളിലും ബലാത്സംഗം നടന്നതായി തെളിഞ്ഞിരുന്നു. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ജി. ബബിതയാണ് ഹാജരായിരുന്നത്.

Leave a Reply

Your email address will not be published.

Previous post ഇന്നത്തെ വന്ദേ ഭാരത് ഉദ്ഘാടനം റദ്ദാക്കി പ്രധാനമന്ത്രി
Next post ഒഡിഷ ട്രെയിന്‍ അപകടത്തില്‍ രാഷ്ട്രപതിയെ അനുശോചനം അറിയിച്ച് ഒമാന്‍ ഭരണാധികാരി