ഡ്യൂട്ടിക്കിടെ മദ്യപാനം; കൊച്ചി എ.ആര്‍ ക്യാമ്പിലെ രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

ഡ്യൂട്ടിക്കിടെ മദ്യപിച്ച രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍. കൊച്ചി എ.ആര്‍. ക്യാമ്പിലെ പോലീസുകാരായ മേഘനാഥന്‍, രാജേഷ് എന്നിവരെയാണ് സര്‍വീസില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തത്. മേലുദ്യോഗസ്ഥരുടെ നിരീക്ഷണത്തിലായിരുന്ന ഇരുവരെയും മദ്യപിക്കുന്നതിനിടെ പിടികൂടിയതിന് പിന്നാലെയാണ് നടപടി.

രണ്ട് പോലീസ് ഉദ്യോഗസ്ഥരും ഡ്യൂട്ടിക്കിടെ മദ്യപിക്കുന്നതായി നേരത്തെ കൊച്ചി പോലീസ് കമ്മിഷണര്‍ക്ക് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിനെത്തുടര്‍ന്ന് കമ്മിഷണറുടെയും ഡി.സി.പി.യുടെയും നിര്‍ദേശപ്രകാരം ഇരുവരെയും നിരീക്ഷിച്ചുവരികയായിരുന്നു. ഇതിനിടെയാണ് മദ്യപിക്കുന്നതിനിടെ രണ്ടുപേരെയും പിടികൂടിയത്.

Leave a Reply

Your email address will not be published.

Previous post പാങ്ങോട് സൈനിക കേന്ദ്രത്തിൻ്റെ നേതൃത്വത്തിൽ ശുചീകരണ യജ്ഞം ആഴിമല കടൽത്തീരത്ത്
Next post മോഷണ വാഹനങ്ങള്‍ വ്യാജ നമ്പറിട്ട് വില്‍പ്പന: പ്രതികള്‍ പിടിയില്‍