പാങ്ങോട് സൈനിക കേന്ദ്രത്തിൻ്റെ നേതൃത്വത്തിൽ ശുചീകരണ യജ്ഞം ആഴിമല കടൽത്തീരത്ത്

ലോക പരിസ്ഥിതി ദിനത്തിന്റെ മുന്നോടിയായി ഇന്ന് (ജൂൺ 03) ആഴിമല ബീച്ചിൽ പാങ്ങോട് സൈനിക കേന്ദ്രത്തിൻ്റെ ആഭിമുഖ്യത്തിൽ വിപുലമായ ശുചീകരണ യജ്ഞം സംഘടിപ്പിച്ചു. പാങ്ങോട് മിലിട്ടറി സ്റ്റേഷൻ സ്റ്റേഷൻ കമാൻഡർ ബ്രിഗേഡിയർ ലളിത് ശർമ ശുചീകരണ യജ്ഞം ഉദ്ഘാടനം ചെയ്തു.

ആഴിമല ശിവക്ഷേത്രത്തിന് സമീപമുള്ള പ്രദേശങ്ങളിലും അതിനോട് ചേർന്നുള്ള കടൽത്തീരത്തും ശുചീകരണ പ്രവർത്തനവും പ്ലാസ്റ്റിക് ശേഖരണവും നടത്തി.

പാങ്ങോട് സൈനിക കേന്ദ്രത്തിലേ ഏകദേശം 300 സൈനികർ ഈ ശുചീകരണ പരിപാടിയിൽ പങ്കെടുത്തു.

കൂടുതല്‍ ചിത്രങ്ങള്‍

Leave a Reply

Your email address will not be published.

Previous post ട്രെയിന്‍ അപകടമുണ്ടായ സ്ഥലം സന്ദര്‍ശിച്ച് പ്രധാനമന്ത്രി; പരുക്കേറ്റവരില്‍ നിന്നും നേരിട്ട് വിവരങ്ങള്‍ തേടി
Next post ഡ്യൂട്ടിക്കിടെ മദ്യപാനം; കൊച്ചി എ.ആര്‍ ക്യാമ്പിലെ രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍