രാജസേനൻ BJP യിൽ നിന്ന് രാജിവച്ചു

സിനിമാ സംവിധായകനും ബിജെപി സംസ്ഥാന സമിതി അംഗവുമായ രാജസേനൻ BJP യിൽനിന്ന് രാജിവച്ചു. ജനങ്ങൾക്ക് വേണ്ടി ബിജെപി ഒന്നും ചെയ്‌തില്ലെന്നും കടുത്ത അവഗണനയാണ് നേതാക്കളിൽ നിന്നും നേരിട്ടതെന്നും രാജസേനൻ പറഞ്ഞു. കലാരംഗത്തും സാമൂഹിക രംഗത്തും നന്നായി പ്രവർത്തിക്കാൻ കഴിയുന്നത് സിപിഐ എമ്മിൽ നിന്നുകൊണ്ടായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ശനിയാഴ്‌ച .സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനുമായി രാജസേനൻ കൂടിക്കാഴ്‌ച നടത്തി. ബിജെപി നേതൃത്വത്തിന് ഉടൻ രാജിക്കത്ത് കൈമാറുമെന്ന് രാജസേനൻ പറഞ്ഞു. 2016-ൽ അരുവിക്കര നിയോജകമണ്ഡലം ബിജെപി സ്ഥാനാർത്ഥിയായിരുന്നു അദ്ദേഹം. സിപിഐ എമ്മുമായി ചേർന്ന് പ്രവർത്തിക്കുമെന്ന് രാജസേനൻ അറിയിച്ചു.

Leave a Reply

Your email address will not be published.

Previous post വനം വകുപ്പിലെ സ്ഥലംമാറ്റ പട്ടിക ചോർന്നു; അന്വേഷണത്തിന് മന്ത്രിയുടെ ഓഫിസ്
Next post സ്വകാര്യ ബസ് സമരം മാറ്റി