
സിനിമാ അവര്‍ഡ്: വിവാദം കത്തിപ്പടരുന്നു
ജൂറി ഹോം കണ്ടിരുന്നില്ലെന്ന് ഇന്ദ്രന്‍സ്
തിരുവനന്തപുരം: സംസ്ഥാന അവാര്‍ഡ് പ്രഖ്യാപനത്തിന് പിന്നാലെ വന്‍ വിവാദം.
‘ഹോം’ സിനിമയില്‍ അസാധാരണ പ്രകടനം കാഴ്ച വച്ച നടന്‍ ഇന്ദ്രന്‍സിനെ മികച്ച നടനുള്ള അവാര്‍ഡ് നിര്‍ണ്ണയത്തില്‍ നിന്ന് തഴഞ്ഞു എന്ന ആരോപണമാണ് സിനിമാ രംഗത്ത് കോളിളക്കം സൃഷ്ടിക്കുന്നത്. ലൈംഗീക പീഢനക്കേസില്‍ പ്രതിയായ വിജയ ബാബു നിര്‍മ്മിച്ച ചിത്രമാണ് ഹോം. നിര്‍മ്മാതാവ് ഒരു കേസില്‍ പ്രതിയായി എന്ന് വച്ച് ആ സിനിമയെ അവാര്‍ഡ് നിര്‍ണ്ണയത്തില്‍ പരിഗണിക്കാതിരിക്കുന്നത് ധാര്‍മ്മികമാണോ എന്ന ചോദ്യമാണ് ഉയരുന്നത്.
വീട്ടിലെ ഒരാള്‍ തെറ്റു ചെയ്താല്‍ എല്ലാവരെയും ശിക്ഷിക്കുന്നത് ശരിയാണോ എന്നാണ് നടന്‍ ഇന്ദ്രന്‍സ് ചോദിച്ചത്. ഹോം സിനിമ ജൂറി കണ്ടു കാണില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഇന്ദ്രന്‍സിന്റെ ആരോപണങ്ങള്‍ തെറ്റാണെന്ന് ജൂറി ചെയര്‍മാന്‍ സെയ്ദ് മിര്‍സ മാധ്യമങ്ങളോട് വ്യക്തമാക്കി. എല്ലാ ജൂറി അംഗങ്ങളും ഹോം സിനിമ കണ്ടതാണ്, ഒരു വിഭാഗതിലും അവസാനഘട്ടത്തില്‍ ഹോം എത്തിയില്ല. അവാര്‍ഡ് നിര്‍ണയം പൂര്‍ണ്ണമായും ജൂറി തീരുമാനം അനുസരിച്ചാണ് സെയ്ദ് മിര്‍സ പറഞ്ഞു.
ഹോമിന്റെ സംവിധായകന്‍ റെജിന്‍, അഭിനേത്രി മഞ്ജു പിള്ള എന്നിവരും വിമര്‍ശനവുമായി രംഗത്തെത്തി.
ഷാഫി പറമ്പില്‍ എംഎല്‍എ, ടി സിദ്ദിഖ്, രമ്യനമ്പീശന്‍ തുടങ്ങി ഒട്ടനവധിപേരും വിമര്‍ശനങ്ങളുന്നയിച്ച് രംഗത്തെത്തി