ബിജെപിയില്‍ അവഗണന: സംവിധായകന്‍ രാജസേനന്‍ സിപിഎമ്മിലേക്ക്, എം.വി.ഗോവിന്ദനെ കണ്ടു

സിനിമാ സംവിധായകനും ബിജെപി സംസ്ഥാന സമിതി അംഗവുമായ രാജസേനന്‍ സിപിഎമ്മിലേക്ക്. ബിജെപി നേതൃത്വത്തിന് ഇന്ന് രാജിക്കത്ത് കൈമാറുമെന്ന് എകെജി സെന്ററില്‍ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനെ കണ്ടശേഷം രാജസേനന്‍ പറഞ്ഞു.

രാഷ്ട്രീയക്കാരന്‍ എന്ന നിലയിലും കലാകാരനെന്ന നിലയിലും വലിയ അവഗണനയാണ് ബിജെപിയില്‍നിന്നു നേരിട്ടത്. കലാരംഗത്ത് പ്രവര്‍ത്തിക്കാന്‍ കൂടുതല്‍ നല്ല പാര്‍ട്ടി സിപിഎം ആണെന്നും രാജസേനന്‍ പറഞ്ഞു. ബിജെപിയില്‍ ചേര്‍ന്ന രാജസേനന്‍ 2016ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ അരുവിക്കര മണ്ഡലത്തില്‍ മത്സരിച്ചിരുന്നു. 20,294 വോട്ടുകള്‍ നേടി.

Leave a Reply

Your email address will not be published.

Previous post രാജ്യത്തെ നടുക്കി ഒഡീഷ ട്രെയിന്‍ ദുരന്തം: മരണം 280 കടന്നു, 900 ലേറെ പേര്‍ക്ക് പരിക്ക്, മരണസംഖ്യ ഉയര്‍ന്നേക്കും
Next post ലോക കേരള സഭയുടെ പേരില്‍ നടക്കുന്നത് കൊള്ള; മറുപടി പറയേണ്ടി വരുമെന്ന് കെ. മുരളീധരന്‍