
കണ്ണൂര്‍ ട്രെയിന്‍ തീവെപ്പ്; ഭിക്ഷ എടുക്കാന്‍ സമ്മതിച്ചില്ല, വിരോധം മൂത്ത് തീയിട്ടു; കൊല്‍ക്കത്ത സ്വദേശിയുടെ അറസ്റ്റ് ഉടന്‍
റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന എക്‌സിക്യൂട്ടീവ് എക്‌സ്പ്രസിന്റെ ഒരു കോച്ചില്‍ തീയിട്ട സംഭവത്തില്‍ പ്രതിയുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും. തീയിട്ടത് കൊല്‍ക്കത്ത സ്വദേശി പുഷന്‍ജിത് സിദ്ഗറെന്ന് പൊലീസ് പറഞ്ഞു. സുരക്ഷാ ഉദ്യോഗസ്ഥരോടുള്ള പകയാണ് തീയിടാന്‍ കാരണമെന്നാണ് പ്രതിയുടെ മൊഴി.
സ്റ്റേഷന്‍ പരിസരത്ത് ഭിക്ഷ എടുക്കാന്‍ സമ്മതിക്കാത്താണു തീയിടാന്‍ കാരണമെന്നും മൊഴിയില്‍ പറയുന്നു. ബിപിസിഎല്‍ ഗോഡൗണിലെ ജീവനക്കാരന്റെ മൊഴിയും സിസിടിവി ദൃശ്യങ്ങളുമാണ് പ്രതിയിലേക്ക് എത്തിച്ചത്. വിഷയത്തില്‍ ഉത്തരമേഖല ഐജി ഉടന്‍ മാധ്യമങ്ങളെ കാണും.
ഇന്നലെ പുലര്‍ച്ചെ 1.25ന്, റെയില്‍വേ ജീവനക്കാരനാണു ട്രെയിനില്‍ തീ കണ്ടത്. 1.35ന് അഗ്‌നിരക്ഷാസേനയെത്തി, ഒരു മണിക്കൂര്‍ കൊണ്ട് പൂര്‍ണമായി അണച്ചു. ആളപായമോ പരുക്കോ ഇല്ല. ട്രെയിനിന്റെ 17-ാം കോച്ച് പൂര്‍ണമായി കത്തിനശിച്ചു. ഈ കോച്ചിന്റെ ശുചിമുറിയുടെ ജനല്‍ച്ചില്ലും വാഷ് ബേസിനും തകര്‍ത്ത നിലയിലാണ്. പതിനെട്ടാമത്തെ കോച്ചിന്റെ ശുചിമുറിയുടെ ഭാഗത്തും തീപിടിച്ചിട്ടുണ്ട്.