പശ്ചിമബംഗാൾ സർവകലാശാല ചാൻസലർ ഇനി മുതൽ മുഖ്യമന്ത്രി

കൊൽക്കത്ത : പശ്ചിമബംഗാളിലെ എല്ലാ സർവ്വകലാശാലയുടെയും ചാൻസിലർ സ്ഥാനത് നിന്ന് ഗവർണ്ണറെ മാറ്റി പകരം മുഖ്യമന്ത്രിയെ നിയമിക്കാൻ സംസ്ഥാന മന്ത്രിസഭ തീരുമാനിച്ചു . ഇത് നിയമമാക്കുന്നതിന് പിന്നീട് ബില്ല് നിയമസഭയിൽ അവതരിപ്പിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി ബ്രത്യ ബസു പറഞ്ഞു .

ഗവർണർമാരെ സർവ്വകലാശാലകളുടെ ചാൻസലർമാരായി നിയമിക്കുന്ന രീതി നിർത്തലാക്കണമെന്ന പുഞ്ചികമ്മീഷൻ 2010-ൽ നൽകിയ ശുപാർശയുടെ അടിസ്ഥാനത്തിലാണ് മന്ത്രിസഭാ തീരുമാനം

സർവകലാശാല ചാൻസലറായി മുഖ്യമന്ത്രിയെ നിയമിക്കാനുള്ള ബിൽ നിയമസഭ പാസാക്കിയാൽ അത് അംഗീകാരത്തിനായി ഗവർണ്ണർക്ക് അയക്കും . ഗവർണ്ണർ അംഗീകരിച്ചില്ലെങ്കിൽ അദ്ദേഹത്തെ ആ സ്ഥാനത് നിന്ന് മാറ്റുവാനുള്ള ഓഡിനെൻസ് പുറപ്പെടുവിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി അറിയിച്ചു.

പശ്ചിമബംഗാൾ ഗവർണർ ജഗ്ദീപ് ധൻഖറും മുഖ്യ മന്ത്രി മമത ബാനർജിയും തമ്മിൽ സർവ്വകലാശാല ഭരണത്തിന്റെ പേരിൽ വടം വലി നടന്നുവരുന്നതിന്റെ ഇടയിലാണ് ഗവർണറെ ചാൻസലർ സ്ഥാനത് നിന്ന് മാറ്റിയത് .

“മുഖ്യമന്ത്രി മമത ബാനർജിയെ സർവകലാശാലകളുടെ ചാൻസലർ ആക്കുന്നത് രാഷ്ട്രീയ നടപടിയാണെന്നും അത് ഇവിടുത്തെ വിദ്യാഭ്യാസ അന്തരീക്ഷത്തെത്തന്നെ തകിടം മറിക്കുമെന്ന് ” ഗവർണ്ണർ അഭിപ്രായപ്പെട്ടു .

കേരളത്തിലും സർവകലാശാല ഭരണത്തിന്റെ പേരിൽ ഗവർണ്ണറും സംസ്ഥാന സർക്കാരും തമ്മിൽ ഏറ്റുമുട്ടലുകൾ നടന്നുവരികയാണ് . കണ്ണൂർ വൈസ് ചാൻസലർ നിയമനത്തിന്റെ പേരിൽ ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാനും സംസ്ഥാന സർക്കാരും പരസ്യമായി ഏറ്റുമുട്ടുകയും ചെയ്തു . ചാൻസിലർ പദവി താൻ ഒഴിയുകയാണെന്ന് ഒരു ഘട്ടത്തിൽ ഗവർണ്ണർ പ്രഖ്യാപിക്കുകയും ചെയ്തു. പിന്നീട് അന്തരീക്ഷം മയപ്പെട്ടു . അതിനിടയിലാണ് പശ്ചിമബംഗാളിലെ പുതിയ സംഭവവികാസം .

കഴിഞ്ഞ മാസം തമിഴ്‌നാട് സർക്കാർ 13 സർവകലാശാലകളിലെ വൈസ് ചാൻസലർമാരെ നിയമിക്കുന്നതിനുള്ള അധികാരം തടഞ്ഞുകൊണ്ട് ബിൽ പുറപ്പെടുവിച്ചിരുന്നു .

Leave a Reply

Your email address will not be published.

Previous post പി സി ജോർജിന് ജാമ്യം
Next post അൻപത്തിരണ്ടാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു: മികച്ച നടി<br>രേവതി,മികച്ച നടൻമാർ ജോജു ജോർജും ബിജു മേനോനും.