
മോഷണക്കേസില്‍ കോണ്‍ഗ്രസ് പഞ്ചായത്ത് അംഗം അറസ്റ്റില്‍
ബൈക്കിന്റെ ടയര്‍ മോഷ്ടിച്ചതിന് കോണ്‍ഗ്രസ് പഞ്ചായത്ത് അംഗം അറസ്റ്റില്‍. കടവല്ലൂര്‍ പഞ്ചായത്ത് മൂന്നാംവാര്‍ഡ് അംഗം കല്ലുംപുറം കാണക്കോട്ടയില്‍ നാസറിനെ(52)യാണ് കുന്നംകുളം പൊലീസ് അറസ്റ്റ് ചെയ്തത്. കടവല്ലൂര്‍ കല്ലുംപുറം പത്താലത്ത് അസീസ് എന്നയാളുടെ വീടിന്റെ മുറ്റത്ത് പാര്‍ക്ക് ചെയ്തിരുന്ന ബുള്ളറ്റിന്റെ ടയര്‍ അര്‍ധരാത്രിയില്‍ മോഷ്ടിച്ചതായാണ് കേസ്.
ചൊവ്വ രാവിലെയാണ് മോഷണ വിവരം വീട്ടുകാര്‍ അറിഞ്ഞത്. വീടിനു മുന്‍പില്‍ നിര്‍ത്തിയിട്ടിരുന്ന ബൈക്കിന്റെ ചക്രം ഊരിക്കൊണ്ടുപോയ നിലയില്‍ കണ്ടതിനെത്തുടര്‍ന്നു പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. സാമ്പത്തിക ഇടപാടിന്റെ തുടര്‍ച്ചയാണു മോഷണത്തില്‍ കലാശിച്ചതെന്നാണു പൊലീസ് നല്‍കുന്ന വിവരം.