
സര്‍ക്കാര്‍ കേസുകളിലെ കാലതാമസം ഒഴിവാക്കാന്‍ നടപടി
സര്‍ക്കാര്‍ കേസുകളിലെ കാലതാമസം ഒഴിവാക്കാന്‍ എല്ലാ മാസവും മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ സ്യൂട്ട് യോഗങ്ങള്‍ ചേരും. അഡ്വക്കറ്റ് ജനറല്‍, സ്റ്റേറ്റ് അറ്റോര്‍ണി, ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ എന്നിവരുടെ നേതൃത്വത്തില്‍ ചേര്‍ന്ന മേഖലാതല അവലോകനയോഗത്തിലാണ് തീരുമാനം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ ജില്ലാ ഗവ. പ്ലീഡര്‍മാരും അഡീഷണല്‍ ഗവണ്‍മെന്റ് പ്ലീഡര്‍മാരും യോഗത്തില്‍ പങ്കെടുത്തു. അഡ്വക്കറ്റ് ജനറല്‍ കെ ഗോപാലകൃഷ്ണ കുറുപ്പ്, ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷന്‍ ടി എ ഷാജി, സ്റ്റേറ്റ് അറ്റോര്‍ണി എന്‍ മനോജ് കുമാര്‍, നിയമസെക്രട്ടറി ഹരി നായര്‍, കലക്ടര്‍ ജെറോമിക് ജോര്‍ജ്, എഡിഎം ജെ അനില്‍ ജോസ് എന്നിവര്‍ സംസാരിച്ചു.