ലോക കേരളസഭ: സുതാര്യതയും, സാമ്പത്തിക ഉറവിടം ജനങ്ങളെ ബോധ്യപ്പെടുത്തുമെന്നും സംഘാടക സമിതി

പണപ്പിരിവ് വിവാദമായതോടെ വിശദീകരണവുമായി അമേരിക്കയിലെ ലോക കേരളസഭാ സംഘാടക സമിതി. സമ്മേളന നടത്തിപ്പില്‍ സുതാര്യത ഉറപ്പുവരുത്തുമെന്നും സാമ്പത്തിക ഉറവിടം ജനങ്ങളെ ബോധ്യപ്പെടുത്തുമെന്നും സംഘാടക സമിതി അറിയിച്ചു.

സ്‌പോണ്‍സര്‍ഷിപ്പുമായി ബന്ധപ്പെട്ട് വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് പ്രതികരണം. ഭാരിച്ച ചിലവാണ് സമ്മേളനത്തിന് പ്രതീക്ഷിക്കുന്നത്. മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടി പ്രൗഢ ഗംഭീരമായിരിക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്ന് സംഘാടക സമിതി കെജി മന്മഥന്‍ നായര്‍ പറഞ്ഞു. ഈ പരിപാടി കഴിയുമ്പോള്‍ ഇതിന് എവിടെ നിന്ന് പണം, എത്ര ചിലവായി എന്നത് കൂടി ജനങ്ങളെ ബോധ്യപ്പെടുത്താന്‍ സംഘാടകസമിതിക്ക് ബാധ്യതയുണ്ട്.

കേരള സര്‍ക്കാരില്‍ നിന്ന് പണം ആവശ്യപ്പെട്ടില്ലെന്നും തന്നിട്ടില്ലെന്നും അവര്‍ വ്യക്തമാക്കുന്നു.

ജൂണ്‍ 9 മുതല്‍ 11 വരെയാണ് ന്യൂയോര്‍ക്കില്‍ ലോക കേരളാസഭ സമ്മേളനം നടക്കുന്നത്. നിലവിലെ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഏകദേശം ആറര ലക്ഷം ഡോളര്‍(അഞ്ചരക്കോടി)ആണ് ആവശ്യമായി വരുന്നത്. ടൈംസ് സ്‌ക്വയറില്‍ നടക്കുന്ന സമാപന സമ്മേളനത്തിന് പ്രത്യേക വേദിയൊരുക്കും. രണ്ടു മണിക്കൂര്‍ മുഖ്യമന്ത്രി സംസാരിക്കുന്ന പരിപാടിക്കായി ചിലവാക്കുന്നത് ഏകദേശം രണ്ടുകോടി രൂപയാണ് ചിലവ് വരുന്നത്.

അതേസമയം, ലോകകേരള സഭയുടെ അമേരിക്കന്‍ മേഖലാ സമ്മേളനത്തിലെ സ്‌പോണ്‍സര്‍ഷിപ്പ് പണപ്പിരിവുമായി മുന്നോട്ട് പോകാന്‍ തന്നെയാണ് നോര്‍ക്കയുടെ തീരുമാനം. സ്‌പോണ്‍സര്‍ഷിപ്പ് അമേരിക്കന്‍ രീതിയാണെന്നും പണം കണ്ടെത്താനാകാതെ പരിപാടി നടത്താനാകില്ലെന്നുമാണ് വിശദീകരണം. സര്‍ക്കാര്‍ ഒന്നുമറിയില്ലെന്ന് ധനമന്ത്രി അടക്കം പറയുമ്പോള്‍ നോര്‍ക്ക ഡയറക്ടറാണ് പരിപാടിയുടെ ചീഫ് കോര്‍ഡിനേറ്റര്‍. എട്ടിനാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘം യുഎസിലേക്ക് യാത്ര തിരിക്കുക.

Leave a Reply

Your email address will not be published.

Previous post മുസ്ലിം സ്ത്രീകള്‍ പ്രസവ ഫാക്ടറികളെന്ന് അധിക്ഷേപ പരാമര്‍ശം; ആര്‍എസ്എസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍
Next post എസ്ആര്‍ഐടിക്ക് കെ ഫോണില്‍ വഴിവിട്ട സഹായം, ടെണ്ടര്‍വ്യവസ്ഥകളില്‍ അനുകൂല മാറ്റംവരുത്തി