
ലൈംഗിക ബന്ധത്തിന് സമ്മതിച്ചില്ല; ഭാര്യയെ ഭര്‍ത്താവ് കൊലപ്പെടുത്തി
ഹൈദരാബാദില്‍ ലൈംഗിക ബന്ധത്തിന് സമ്മതിക്കാത്തതിന്റെ പേരില്‍ ഭാര്യയെ ഭര്‍ത്താവ് കൊലപ്പെടുത്തി. മെയ് 20ന് നടന്ന കൊലപാതകം 10 ദിവസത്തിന് ശേഷമാണ് പുറത്തറിഞ്ഞത്. പോസ്റ്റ്മോര്‍ട്ടത്തില്‍ കൊലപാതകമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഭര്‍ത്താവിനെ പൊലീസ് ചോദ്യം ചെയ്തപ്പോഴാണ് കൊലപാതക വിവരം പുറത്തറിഞ്ഞത്.
20കാരിയും പിഞ്ചുകുഞ്ഞിന്റെ അമ്മയുമായ ജാന്‍സിയാണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് ജാതവത് തരുണ്‍(24) ആണ് അറസ്റ്റിലായത്. ലൈം?ഗികബന്ധം നിരസിച്ചതിന് ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നെന്ന് ഇയാള്‍ പൊലീസിനോട് പറഞ്ഞു.
2021ലാണ് ഇരുവരും പ്രണയിച്ച് വിവാഹം കഴിച്ചത്. ഓട്ടോ ഡ്രൈവറായ തരുണ്‍ വിവാഹ ശേഷം ഭാര്യയുമൊത്ത് ഹൈദരാബാദിലേക്ക് കുടിയേറി. കാജാഭാഗ് ഏരിയയിലായിരുന്നു താമസം. ഏപ്രില്‍ 16ന് ജാന്‍സ് പെണ്‍കുഞ്ഞിന് ജന്മം നല്കി. സംഭവം ദിവസം വളരെ ക്ഷീണിതയാണെന്നും ലൈം?ഗിക ബന്ധത്തിന് തയ്യാറല്ലെന്നും ജാന്‍സി പറഞ്ഞു. എന്നാല്‍ തരുണ്‍ നിര്‍ബന്ധിച്ചു. ജാന്‍സി കടുത്ത എതിര്‍പ്പുയര്‍ത്തിയതോടെ തരുണ്‍ വായും മൂക്കും കൈകൊണ്ട് പൊത്തിപ്പിടിച്ചു.
ശ്വാസം കിട്ടാതെ പിടഞ്ഞ ജാന്‍സിയുടെ വായില്‍ നിന്ന് നുരയും പതയും വരുകയും ബോധരഹിതയാകുകയും ചെയ്തു. ഭയന്ന തരുണ്‍ ബന്ധുക്കളെ വിവരമറിയിക്കുകയും ചെയ്തു. ഉടന്‍ തന്നെ ഒവൈസി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ശ്വാസം മുട്ടിയാണ് മരിച്ചതെന്ന് പോസ്റ്റോമോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായി. ജാന്‍സിയുടെ പിതാവ് നല്കിയ പരാതിയിലാണ് പൊലീസ് അന്വേഷണം നടത്തിയത്.