
ജാമ്യ ഹർജി ഇന്ന് പരിഗണിക്കില്ല : പി സി ജോർജ് ജയിലിൽ
കൊച്ചി : മത വിദ്വേഷപ്രസംഗം നടത്തിയ കേസിൽ മുൻ എം ൽ എ പി സി ജോർജിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി നാളത്തേക്ക് മാറ്റി . നാളെ ഉച്ചക്ക് 1 45 ന് ആകും ജാമ്യാപേക്ഷ പരിഗണിക്കുക . തിരുവനന്തപുരം ജില്ലാ കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നാണ് പി സി ജോർജ് ജാമ്യത്തിനായി ഹൈകോടതിയെ സമീപിച്ചത് .തിരുവനന്തപുരത്തും വെണ്ണലയിലും വിദ്വേഷ പ്രസംഗം നടത്തിയ കേസുകളിലാണ് നാളെ ജാമ്യാപേക്ഷ പരിഗണിക്കുക .
പി സി ജോര്‍ജിനെ കസ്റ്റഡിയില്‍ വെച്ചുകൊണ്ട് എന്ത് തെളിവുകളാണ് ശേഖരിക്കാനുള്ളതെന്ന് കോടതി സർക്കാരിനോട് ചോദിച്ചു.
പോലീസിൽ നിന്ന് വിവരങ്ങൾ ശേഖരിച്ച് തെളിവ് ഹാജരാക്കാൻ സമയം വേണമെന്നാണ് സർക്കാർ കോടതിയെ അറിയിച്ചത് . എന്നാൽ പിസി ജോർജിനെ കസ്റ്റഡിയിൽ നൽകാനാകില്ലെന്ന് അഭിഭാഷകൻ വാദിച്ചെങ്കിലും കോടതി 14 ദിവത്തേക്ക് റിമാൻഡ് ചെയ്യുകയായിരുന്നു .
ഇന്നലെ രാത്രി എറണാകുളത്തുണ്ടായിരുന്ന പി സി ജോർജിനെ ഫോർട്ട് പോലീസ് അറസ്റ്റ് ചെയ്ത തിരുവനന്തപുരത്തു എത്തിച്ചു . തുടർന്ന് വഞ്ചിയൂർ കോടതി ഇദ്ദേഹത്തെ റിമാൻഡ് ചെയ്തു . ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ ഉണ്ട് എന്ന് കാണിച്ച് ജാമ്യാപേക്ഷ ഇന്നലെ തന്നെ ഹൈക്കോടതിയിൽ സമർപ്പിച്ചുവെങ്കിലും അപേക്ഷ നാളത്തേക്ക് മാറ്റുകയായിരുന്നു .
പിസി ജോർജിനെ കോവിഡ് പരിശോധനക്ക് ശേഷം പൂജപ്പുര സെൻട്രൽ ജയിലിലേക്ക് മാറ്റി.