
വെള്ളായനി അർജുനന്റെ നിര്യാണം മലയാളഭാഷയ്ക്ക് തീരാനഷ്ടം: കെ.സുരേന്ദ്രൻ
പ്രമുഖ ഭാഷാ പണ്ഡിതനും എഴുത്തുകാരനും മലയാളം അദ്ധ്യാപകനുമായ വെള്ളായനി അർജുനന്റെ നിര്യാണത്തിൽ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ അനുശോചിച്ചു. മൂന്ന് ഡി ലിറ്റ് ലഭിച്ച ഇന്ത്യയിലെ ഏക വ്യക്തിയായിരുന്നു അദ്ദേഹത്തിന്റെ വിയോഗം മലയാളഭാഷയ്ക്ക് തീരാനഷ്ടമാണ്. മലയാളകവിതയിൽ ശ്രീനാരായണഗുരുവിന്റെ സ്വാധീനം എന്ന വിഷയത്തിലും അലിഗഡ് യൂണിവേഴ്സിറ്റിയിൽ നിന്നും ഹിന്ദി മലയാളം ബന്ധങ്ങളിലെ ഒരുമ: ഒരു താരതമ്യ പഠനം എന്ന വിഷയത്തിൽ ആഗ്ര യൂണിവേഴ്സിറ്റിയിൽ നിന്നും തെക്കെ ഇന്ത്യൻ ഭാഷകളിലെ ഹിന്ദി വാക്കുകളുടെ സ്വാധീനം എന്ന വിഷയത്തിൽ ജബൽപൂർ യൂണിവേഴ്സിറ്റിയിൽ നിന്നും അദ്ദേഹത്തിന് ഡിലിറ്റ് ലഭിച്ചു. ഹിന്ദിയിലെയും മലയാളത്തിലെയും പൊതുശബ്ദങ്ങളെപ്പറ്റി താരതമ്യ പഠനം എന്ന വിഷയത്തിൽ അലിഡഡ് യൂണിവേഴ്സിറ്റിയിൽ നിന്നും പിഎച്ച്ഡിയും അദ്ദേഹം കരസ്ഥമാക്കി. രാജ്യം പത്മശ്രീ നൽകി ആദരിച്ച മഹാനായ ഭാഷാ പണ്ഡിതന്റെ വിയോഗത്തിൽ കുടുംബത്തിന്റെയും ഭാഷാസ്നേഹികളുടെയും ദുഖത്തിൽ പങ്കുചേരുന്നതായും സുരേന്ദ്രൻ പറഞ്ഞു.