
ഐപിഎല്‍ ട്രോഫി തിരുപ്പതി ക്ഷേത്രത്തില്‍ കൊണ്ടുപോയി പൂജകള്‍ നടത്തി ചെന്നൈ സൂപ്പര്‍ കിങ്സ് ടീം
ഐപിഎല്‍ ട്രോഫി തിരുപ്പതി ക്ഷേത്രത്തിലേക്ക് കൊണ്ടുപോയി പ്രത്യേക പൂജകള്‍ നടത്തി ഐപിഎല്‍ അഞ്ചാം കിരീടം സ്വന്തമാക്കിയ ചെന്നൈ സൂപ്പര്‍ കിംഗ്സ് ടീം. ഇന്നലെയാണ് കിരീടവുമായി ടീം പ്രതിനിധികള്‍ തിരുപ്പതി ക്ഷേത്രത്തിലെത്തിയത്. ഐപിഎല്‍ കിരീടവുമായി നില്ക്കുന്ന തിരുപ്പതിക്ഷേത്രത്തിലെ പൂജാരിമാരുടെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലാണ്.
2023-ലെ ഐപിഎല്‍ ട്രോഫി, ചെന്നൈ സൂപ്പര്‍ കിംഗ്സ് ടീം മാനേജ്മെന്റ് ചെന്നൈ വിമാനത്താവളത്തില്‍ നിന്നും നേരെ ക്ഷേത്രത്തിലേക്ക് കൊണ്ടുവരുന്നതിന്റെയും അവിടെ നിന്നും പൂജകള്‍ നടത്തുന്നതിന്റെയും ദൃശ്യങ്ങള്‍ സണ്‍ ന്യൂസ് പുറത്തിവിട്ടിട്ടുണ്ട്. ക്ഷേത്രത്തില്‍ പ്രത്യേക പ്രാര്‍ത്ഥന നടത്തുന്ന ടീം മാനേജ്മെന്റിനെയും ഇതില്‍ കാണിക്കുന്നുണ്ട്.
വെളുത്ത തുണികൊണ്ട് മൂടിയാണ് ട്രോഫി ക്ഷേത്രത്തിലേക്ക് കൊണ്ടുവന്നത്. ഇതിന് മുന്‍പ് 2021-ലും ടീം മാനേജ്മെന്റ് ട്രോഫി ക്ഷേത്രത്തിലേയ്ക്ക് കൊണ്ടുവരുകയും പ്രര്ത്ഥനകളും പ്രത്യേക പൂജകളും നടത്തിയിട്ടുണ്ട്.