ഡാൻസ് പാർട്ടി ചിത്രീകരണം പൂർത്തിയായി

സോഹൻലാൽ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ഡാൻസ് പാർട്ടി എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായിരിക്കുന്നു. ഓൾഗാ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ റെജി പ്രോത്താ സീസും നൈസി റെജിയുമാണ് ഈ ചിത്രം നിർമ്മിക്കുന്നത്.
മലയാള സിനിമയിലെ യുവനിരയിലെ ഏറ്റവും ജനപ്രിയരായ അഭിനേതാക്കളുടെ സാന്നിദ്ധ്യം ഈ ചിത്രത്തെ ഏറെ ആകർഷകമാക്കുന്നു.

വിഷ്ണു ഉണ്ണികൃഷ്ണൻ, ഷൈൻ ടോം ചാക്കോ .ശ്രീനാഥ് ഭാസി. എന്നിവരാണ് ഇവർ.
കൊച്ചി നഗരത്തിൻ്റെ ഉൾത്തുടിപ്പുകളാണ് യൂത്തിൻ്റെ കാഴ്ച്ചപ്പാടുകളിലൂടെ അവതരിപ്പിക്കുന്നത്. ഡാൻസും മ്യുസിക്കുമൊക്കെയായി ജീവിക്കുന്നവരുടെ ഏതാനും ചെറുപ്പക്കാരുടെ ജീവിതമാണ് ഏറെ വർണ്ണപ്പകിട്ടോടെ അവതരിപ്പിക്കുന്നത്.
പ്രയാ ഗാമാർട്ടിൻ ,ലെ നാ,സാജു നവോദയാ ,നാരായണൻകുട്ടി ,ശ്രദ്ധാഗോകുൽ,
പ്രീതി രാജേന്ദ്രൻ,ഗോപാൽജി, സജാദ് ബ്രൈറ്റ്, ജാനകി ദേവി എന്നിവരാണ് മറ്റഭിനേതാക്കൾ. സന്തോഷ് വർമ്മയുടെ വരികൾക്ക് ബിജിപാൽ ഈണം പകർന്നിരിക്കുന്നു.

ബിനു കുര്യൻ ഛായാഗ്രഹണവും, വി സാജൻ എഡിറ്റിംഗും നിർവ്വഹിക്കുന്നു.
കലാസംവിധാനം – സതീഷ് കൊല്ലം.
മേക്കപ്പ് – റോണക്സ് സേവ്യർ,
കോസ്റ്റ്യും – ഡിസൈൻ – അതൺ മനോഹർ.
കോ-ഡയറക്ടർ – പ്രകാശ്.കെ.മധു .
ഡിസൈൻ: കൊളിൻസ് ലിയോഫിൽ .
പ്രൊജക്റ്റ് കോ ഓർഡിനേറ്റർ -ഷഫീഖ്.
പ്രൊജക്റ്റ് ഡിസൈനർ – മധു തമ്മനം
പ്രൊഡക്ഷൻ കൺട്രോളർ-
സുനിൽ ജോസ്.
ഫോട്ടോ – നിദാദ്.

Leave a Reply

Your email address will not be published.

Previous post വനിതാ ഗുസ്തി താരങ്ങള്‍ക്ക് നീതി: വ്യാഴാഴ്ച സംസ്ഥാന വ്യാപക പ്രതിഷേധം- വിമന്‍ ഇന്ത്യാ മൂവ്മെന്റ്
Next post ഐപിഎല്‍ ട്രോഫി തിരുപ്പതി ക്ഷേത്രത്തില്‍ കൊണ്ടുപോയി പൂജകള്‍ നടത്തി ചെന്നൈ സൂപ്പര്‍ കിങ്സ് ടീം