സിബില്‍ സ്‌കോര്‍ കുറവായതിനാല്‍ വിദ്യാഭ്യാസ വായ്പ നിഷേധിക്കരുതെന്ന് ഹൈക്കോടതി

സിബില്‍ സ്‌കോര്‍ കുറവാണെന്ന കാരണത്താല്‍ വിദ്യാര്‍ഥികള്‍ക്ക് വിദ്യാഭ്യാസ വായ്പ നിഷേധിക്കരുതെന്ന് ഹൈക്കോടതി. വായ്പ നിഷേധിച്ചതിനെ തുടര്‍ന്ന് ഫീസ് അടവ് മുടങ്ങിയ വിദ്യാര്‍ഥിയുടെ ഹരജിയിലാണ് കോടതി ഉത്തരവ്. വിദ്യാര്‍ഥി ആവശ്യപ്പെട്ട വിദ്യാഭ്യാസ വായ്പ ഉടനടി നല്‍കാനും കോടതി ഉത്തരവിട്ടിട്ടുണ്ട്.

ഭാവിയില്‍ രാജ്യത്തെ നയിക്കേണ്ട, രാഷ്ട്ര നിര്‍മാതാക്കളാണ് വിദ്യാര്‍ഥികള്‍. അവരുടെ അപേക്ഷകള്‍ക്ക് മാനുഷിക പരിഗണന നല്‍കി തീരുമാനം എടുക്കണമെന്നും ജസ്റ്റിസ് പി.വി കുഞ്ഞികൃഷ്ണന്‍ പറഞ്ഞു.

Leave a Reply

Your email address will not be published.

Previous post 12 മണിക്കൂര്‍ കിണറ്റില്‍ കുടുങ്ങിയ വയോധികന് ദാരുണാന്ത്യം
Next post മന്ത്രി ഇടപെട്ടു; ദേശീയ സ്‌കൂള്‍ ഗെയിംസില്‍ പങ്കെടുക്കാന്‍ പോകുന്ന വിദ്യാര്‍ഥികള്‍ക്കും ഒഫീഷ്യല്‍സിനും റെയില്‍വേ പ്രത്യേക യാത്രാ സൗകര്യം അനുവദിച്ചു