
ഗതാഗതക്കുരുക്കിൽ അനന്തപുരി : സ്മാർട്ട് റോഡ് നിർമാണം പാതിവഴിയിൽ
തിരുവനന്തപുരം : സ്മാർട്ട് റോഡ് നിർമാണം പൂർത്തിയാക്കാതെ ഗതാഗതക്കുരുക്കിൽ കുടുങ്ങി യാത്രക്കാർ . 427 കോടി രൂപ ചിലവഴിച്ചു 49 km ദൂരത്തിലുള്ള 40 റോഡുകളിലാണ് സ്മാർട്ട് റോഡ് നിർമാണം നടക്കുന്നത് . ഇതിനായി 49 km ദൈർഖ്യമുള്ള റോഡുകളിൽ ആറടി വലുപ്പമുള്ള കുഴുകൾ നിർമിച്ച് വൈദ്യുത, കേബിൾ ലൈനുകൾ ഇടുന്ന പ്രവർത്തനമാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. എന്നാൽ തിരുവനന്തപുരം സിറ്റിയുടെ പലഭാഗത്തായി നിർമിച്ചിരിക്കുന്ന ഈ കുഴികൾ അപകട സാധ്യത ഉയർത്തുന്നതോടൊപ്പം വൻ ഗതാഗതക്കുരുക്കിനും കാരണമാകുന്നു .
സ്കൂൾ തുറക്കാൻ പോകുന്ന ഈ സാഹചര്യത്തിൽ സ്മാർട്ട് റോഡ് നിർമാണത്തിനായി നിർമിച്ച കുഴികൾ ഗതാഗതകുരുക്ക് രൂക്ഷമാക്കും . സ്കൂൾ പരിസരത്തുള്ള നിർമിച്ചിട്ടുള്ള കുഴികൾ അപകട സാധ്യത വർധിപ്പിക്കുന്നു .
മെയ് മാസം 31 ന് മുൻപായി റോഡ് പണികൾ പൂർത്തിയാക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് പ്രതികരിച്ചു . എന്നാൽ ഇനി സ്കൂൾ തുറക്കാൻ അഞ്ചു ദിവസം മാത്രം ബാക്കി നിൽക്കെ റോഡ് പണി പൂർത്തിയാകുമോ എന്ന ആശങ്കയിലാണ് ജനങ്ങൾ .