ഒന്‍പത് എസ്.പിമാര്‍ക്ക് പോലീസ് ആസ്ഥാനത്ത് യാത്രയയപ്പ് നല്‍കി

ബുധനാഴ്ച സര്‍വ്വീസില്‍നിന്നു വിരമിക്കുന്ന ഒന്‍പത് പോലീസ് സൂപ്രണ്ടുമാര്‍ക്ക് പോലീസ് ആസ്ഥാനത്ത് ഔദ്യോഗിക യാത്രയയപ്പ് നല്‍കി. സംസ്ഥാന പോലീസ് മേധാവി അനില്‍കാന്ത് അധ്യക്ഷത വഹിച്ചു. സേനയ്ക്കും സമൂഹത്തിനും വേണ്ടി സര്‍വ്വീസ് കാലത്ത് ആത്മാര്‍ത്ഥമായി പ്രവര്‍ത്തിച്ച ഓഫീസര്‍മാരെ സംസ്ഥാനപോലീസ് മേധാവി അനുമോദിച്ചു. അവര്‍ക്ക് സ്മരണിക സമ്മാനിച്ചു. ഓഫീസര്‍മാര്‍ മറുപടി പ്രസംഗം നടത്തി.

സംസ്ഥാന വനിതാകമ്മീഷന്‍ ഡയറക്ടറും എസ്.പിയുമായ പി.ബി.രാജീവ്, സ്റ്റേറ്റ് സ്‌പെഷ്യല്‍ ബ്രാഞ്ച് തിരുവനന്തപുരം റേഞ്ച് എസ്.പി ടി.രാമചന്ദ്രന്‍, ക്രൈംബ്രാഞ്ച് ആസ്ഥാനത്തെ എസ്.പി കെ.വി.വിജയന്‍, മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് എസ്.പി സി.ബാസ്റ്റിന്‍ സാബു, സ്റ്റേറ്റ് ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ എസ്.പി ജെ.കിഷോര്‍ കുമാര്‍, സ്റ്റേറ്റ് സ്‌പെഷ്യല്‍ ബ്രാഞ്ച് കോഴിക്കോട് റേഞ്ച് എസ്.പി പ്രിന്‍സ് എബ്രഹാം, തിരുവനന്തപുരം സിറ്റി ഡെപ്യൂട്ടി കമ്മീഷണര്‍ (ക്രൈംസ് ആന്റ് അഡ്മിനിസ്‌ട്രേഷന്‍) കെ.ലാല്‍ജി, ഇടുക്കി ക്രൈബ്രാഞ്ച് എസ്.പി കെ.എം.ജിജിമോന്‍, കേരളാ ആംഡ് പോലീസ് ഒന്നാം ബറ്റാലിയന്‍ കമാന്റന്റ് കെ.എന്‍.അരവിന്ദന്‍ എന്നിവരാണ് ബുധനാഴ്ച സര്‍വ്വീസില്‍ നിന്ന് വിരമിക്കുന്നത്.

ഫോട്ടോക്യാപ്ഷന്‍ : സര്‍വ്വീസില്‍നിന്നു വിരമിക്കുന്ന പോലീസ് സൂപ്രണ്ടുമാര്‍ സംസ്ഥാന പോലീസ് മേധാവി അനില്‍കാന്തിനൊപ്പം. ഇടത്ത് നിന്ന് : കെ.ലാല്‍ജി, ജെ.കിഷോര്‍കുമാര്‍, കെ.എം.ജിജിമോന്‍, സി.ബാസ്റ്റിന്‍ സാബു, എ.ഡി.ജി.പി ഡോ.ഷേക്ക് ദര്‍വേഷ് സാഹിബ്, എ.ഡി.ജി.പി കെ.പത്മകുമാര്‍, കെ.വി.വിജയന്‍, റ്റി.രാമചന്ദ്രന്‍, പ്രിന്‍സ് എബ്രഹാം, കെ.എന്‍.അരവിന്ദന്‍.

Leave a Reply

Your email address will not be published.

Previous post കെഎസ്ആര്‍ടിസി ജീവനക്കാരുടെ സമയോചിതമായ ഇടപെടലില്‍ ഒരു യാത്രക്കാരിക്ക് കൂടി പുനര്‍ജന്മം.
Next post പുതിയ പാര്‍ലമെന്റ് മന്ദിരം പുരാതന വിദിഷ ക്ഷേത്ര മാതൃകയില്‍