
കെഎസ്ആര്‍ടിസി ജീവനക്കാരുടെ സമയോചിതമായ ഇടപെടലില്‍ ഒരു യാത്രക്കാരിക്ക് കൂടി പുനര്‍ജന്മം.
വൈക്കം ഡിപ്പോയുടെ RPM 885 എന്ന ബസ്സില്‍ വൈറ്റിലയില്‍ നിന്നും കോട്ടയത്തേക്ക് യാത്രചെയ്ത ഇരുപത്തഞ്ചുകാരിക്ക് ചെമ്പില്‍ വച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും ബസ്സില്‍ കുഴഞ്ഞു വീഴുകയും ചെയ്തു.
ജീവനക്കാര്‍ സമയോചിതമായ ഇടപെടുകയും ബസ്സില്‍ ഉണ്ടായിരുന്ന ഒരു യാത്രക്കാരിയുടെ സഹായത്തോടെ പ്രഥമശുശ്രൂഷകള്‍ നല്‍കുകയും വൈക്കം താലൂക്ക് ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു. ജീവനക്കാരായ പോള്‍.കെ. ഡാനിയേല്‍ (കണ്ടക്ടര്‍ )ബെന്നിച്ചന്‍ ജേക്കബ് ഡ്രൈവര്‍) എന്നിവര്‍ക്ക് സഹപ്രവര്‍ത്തകര്‍ അഭിനന്ദനങ്ങള്‍ അര്‍പ്പിക്കുകയും ചെയ്തു.


