ജൂബിലി സമ്മേളനം –
എം.വി.ശശിധരന്‍ പ്രസിഡന്റ്, എം.എ.അജിത്കുമാര്‍ ജനറല്‍ സെക്രട്ടറി

ജീവനക്കാരെ അണിനിരത്തി അഴിമതി പൂര്‍ണ്ണമായും ചെറുത്തു തോല്‍പിക്കും

ഇന്ത്യയിലെ ഏറ്റവും കാര്യക്ഷമമായ സിവില്‍ സര്‍വ്വീസുകളിലൊന്ന് കേരളത്തിലേതാണ്. മിക്ക മാനവ വികസന സൂചികകളിലും കേരളം മുന്നിലാണ്. സംസ്ഥാനം ആര്‍ജിച്ച നേട്ടങ്ങള്‍ക്ക് പിന്നില്‍ സിവില്‍ സര്‍വ്വീസിന്റെ പങ്ക് വലുതാണ്. എന്നാല്‍ സേവന മേഖലയില്‍ സിവില്‍ സര്‍വ്വീസ് ഇനിയും മുന്നോട്ട് പോകേണ്ടതുണ്ട്.
നവ ലിബറല്‍ നയങ്ങലുടെ ഭാഗമായി സിവില്‍ സര്‍വ്വീസ് തന്നെ ആവശ്യമില്ലായെന്ന കാഴ്ചപ്പാടാണ്. ക്ഷേമപ്രവര്‍ത്തനങ്ങളില്‍ നിന്ന് കേന്ദ്രസര്‍ക്കാരും ഇതര സംസ്ഥാന സര്‍ക്കാരുകളും പിന്‍വാങ്ങുന്ന വര്‍ത്തമാനകാലത്ത് അതില്‍ നിന്നും തികച്ചും വ്യത്യസ്തമായി സിവില്‍ സര്‍വ്വീസിനെ ശക്തിപ്പെടുത്തുന്നതിനാണ് കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ സര്‍ക്കാര്‍ ശ്രമിക്കുന്നത് വനിതകള്‍ക്കും കുട്ടികള്‍ക്കുമായിട്ടുള്ള വകുപ്പ് രൂപീകരണം, തദ്ദേക പൊതു സര്‍വ്വീസ് രൂപീകരണം, ജി.എസ്.ടി വകുപ്പിന്റെ പുന:സംഘടന എന്നിവ സിവില്‍ സര്‍വ്വീസിന്റെ മുഖച്ഛായ മാറ്റുന്ന നടപടികളായി മാറി. ഭരണ പരിഷ്‌ക്കാര കമ്മീഷന്‍ നിര്‍ദ്ദേശിച്ച ശുപാര്‍ശകളുടെ അടിസ്ഥാനത്തിലാണ് ഫയല്‍ തീര്‍പ്പാക്കലലിലെ തട്ടുകളുടെ എണ്ണം കുറച്ചതും, സര്‍ട്ടിഫിക്കറ്റുകള്‍ക്ക് വേണ്ടിയുള്ള അപേക്ഷാ ഫാറത്തിലെ സങ്കീര്‍ണതകള്‍ ഒഴിവാക്കി ലളിതവത്ക്കരിച്ചതും. അര്‍ഹരായവര്‍ക്ക് വാതില്‍പ്പടി സേവനങ്ങളുമൊക്കെ ജനപക്ഷ സിവില്‍ സര്‍വ്വീസിലേക്കുള്ള സുപ്രധാന ചുവടുവയ്പുകളാണ്. കുടിശ്ശിക ഫയലുകള്‍ തീര്‍പ്പാക്കുന്നതിനായി ഊര്‍ജ്ജിത ഫയല്‍ തീര്‍പ്പാക്കലിലൂടെ ലക്ഷക്കണക്കിന് ഫയലുകള്‍ തീര്‍പ്പ് കല്‍പ്പിക്കാനായി അവധി ദിവസങ്ങളില്‍ ജോലി ചെയ്ത് കുടിശ്ശിക ഫയല്‍ തീര്‍പ്പാക്കുന്നതിനും ജീവനക്കാര്‍ തയ്യാറായി.

കേരള എന്‍.ജി.ഒ യൂണിയന്റെ വജ്രജൂബിലി സമ്മേളനത്തിന്റെ ഭാഗമായി അഴിമതിരഹിത ജനപക്ഷ സിവില്‍ സര്‍വ്വീസ് യാഥാര്‍ത്ഥ്യമാക്കുന്നതിനായി ജീവനക്കാര്‍ ഏറ്റെടുക്കേണ്ട പ്രവര്‍ത്തനങ്ങളും ചുമതലകളും നിര്‍ദ്ദേശിക്കുന്ന സംഘടനാ രേഖാ അംഗീകരിച്ചു. സംസ്ഥാന സിവില്‍ സര്‍വ്വീസില്‍ പുതിയതായി നിയമനം ലഭിച്ച് വരുന്നവര്‍ക്കും, നിലവില്‍ ജോലി ചെയ്യുന്നവര്‍ക്കും സമഗ്രമായ പരിശീലനം നല്‍കുക, ആധുനിക കാലഘട്ടം ആവശ്യപ്പെടുന്നതരത്തില്‍ സര്‍ക്കാര്‍ ഓഫീസുകളുടെ മുഖച്ഛായ മാറ്റുക, ഓഫീസ് മാനേജ്‌മെന്റ് സംവിധാനം കാര്യക്ഷമമാക്കുക, അഴിമതി പൂര്‍ണ്ണമായും ഒഴിവാക്കുക, ഓഫീസുകളില്‍ നിന്ന് നല്‍കുന്ന സേവനങ്ങള്‍ കാര്യക്ഷമമാണെന്ന് ഉറപ്പ് വരുത്തുക തുടങ്ങിയവ ഉറപ്പാക്കുന്നതിനാവശ്യമായ നിര്‍ദ്ദേശങ്ങള്‍ സംഘടനാ രേഖയിലുണ്ട്. സിവില്‍ സര്‍വ്വീസില്‍ ചെറിയൊരു വിഭാഗം ഇപ്പോഴും അഴിമതിയുടെ ഭാഗമാകുന്നുവെന്നും അത്തരക്കാരെ ഒറ്റപ്പെടുത്തി സിവില്‍ സര്‍വ്വീസിനെ സംശുദ്ധീകരിക്കാനാവശ്യമായ എല്ലാ ചെറുത്തുനില്‍പും നടത്തുമെന്നും സംഘടനാ രേഖയില്‍ ഊന്നിപ്പറയുന്നു. ജനങ്ങളുടെ അവകാശമായ സര്‍ക്കാര്‍ സേവനങ്ങള്‍ക്കായി ജനങ്ങള്‍ ഓഫീസില്‍ എത്തുന്നതിന് പകരം സേവനങ്ങള്‍ ജനങ്ങളെ തേടിയെത്തുന്ന രീതിയിലേക്ക് സിവില്‍ സര്‍വ്വീസിലെ പൂര്‍ണമായും മാറ്റുന്നതിന് കൂടി ദിശാബോധം നല്‍കുന്ന രീതിയിലാണ് സംഘടനാ രേഖ തയ്യാറാക്കിയിട്ടുള്ളത്

Leave a Reply

Your email address will not be published.

Previous post എന്‍.ജി.ഒ.യൂണിയന്‍ വജ്രജൂബിലി സമ്മേളനം പ്രചരണ ബോര്‍ഡുകളും, കൊടിതോരണങ്ങളും സമാപന ദിവസം തന്നെ അഴിച്ച് മാറ്റി മാതൃകയായി<br>എന്‍.ജി.ഒ യൂണിയന്‍
Next post സ്വാമി ഗുരുമിത്രന്‍ ജ്ഞാനതപസ്വിയുടെ വിയോഗത്തില്‍ സ്പീക്കര്‍ അനുശോചിച്ചു